GeneralMollywoodNEWS

“അനാവശ്യമായി പെണ്‍കുട്ടികളെ എന്തിനാണ് കൊണ്ടുപോയതെന്ന് ചോദിച്ചായിരുന്നു അടി” ; ഉര്‍വശി

മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ ഒട്ടേറെ നായികമാര്‍ക്കൊപ്പം അഭിനയിച്ച ഉര്‍വശി നടന്‍ മുരളിയുമായി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്, നടന്‍ മുരളിയുമായി ബന്ധപ്പെട്ട ഒരു സംഭവ കഥ വിവരിക്കുകയാണ് താരം. മുന്‍പൊരിക്കല്‍ വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.
ഒരു ഷോയുടെ ഭാഗവുമായി ബന്ധപ്പെട്ടു നടി ഉര്‍വശി വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയില്‍ പോയ സംഭവത്തെക്കുറിച്ചു വിവരിക്കുന്നതിങ്ങനെ.
“ഒരു ഷോയുടെ ഭാഗമായി ഞാനും മുരളിച്ചേട്ടനും ലളിത ചേച്ചിയും അമേരിക്കയില്‍ പോയി. അവിടെ ഇറങ്ങി കഴിഞ്ഞു മാനേജര്‍ മുന്‍കൂട്ടി പറയാത്ത ഒന്ന് രണ്ടു സ്റ്റുഡിയോയില്‍ ഞങ്ങളെ കൊണ്ടുപോയി പാട്ട് പാടിച്ചു. ഇത് മുരളി ചേട്ടന് ഇഷ്ടമായില്ല. ഒടുവില്‍ വേദിക്ക് അടുത്ത് എത്തിയപ്പോള്‍ റോഡില്‍ വെച്ച് അയാളെ ഓടിച്ചിട്ടു അടിക്കാന്‍ തുടങ്ങി. പരിചയമില്ലാത്ത സ്ഥലത്ത് അനാവശ്യമായി പെണ്‍കുട്ടികളെ എന്തിനാണ് കൊണ്ടുപോയത് എന്ന് ചോദിച്ചായിരുന്നു അടി. ഞങ്ങളോടെല്ലാം അവര്‍ക്കൊക്കെ അത്ര കരുതലായിരുന്നു”.

മമ്മൂട്ടിയും തിലകനും മികച്ച നടന്മാര്‍ പക്ഷെ മോഹന്‍ലാല്‍; വേണു നാഗവള്ളി പറഞ്ഞതിങ്ങനെ!

shortlink

Related Articles

Post Your Comments


Back to top button