
ബോളിവുഡ് നടി ദീപിക കര്‍കര്‍ രണ്ടാമതും വിവാഹിതയായി. സഹതാരമായ ഷോയിബ് ഇബ്രാഹിമിനെയാണ് നടി വിവാഹം കഴിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
നടിയുടെ രണ്ടാം വിവാഹമായിരുന്നു. പൈലറ്റ് ആയിരുന്ന രുനാക് സാംസന് ആയിരുന്നു നടിയുടെ ആദ്യ ഭര്‍ത്താവ്. എയര്‍ ഹോസ്റ്റസ് ആയിരുന്ന സമയത്താണ് രുനാകുമായി ദീപിക പരിചയപ്പെട്ടത്. ഇരുവരം പിന്നീട് ഒന്നിച്ചെങ്കിലും അധിക നാള് ദാമ്പത്യം നീണ്ടു പോയില്ല. 2011ല്‍ സസുരല്‍ സിമാര്‍ കയുടെ ഷൂട്ടിങ്ങിനിടയില്‍ പരിചയമായ ഇരുവരും അടുത്ത പ്രണയത്തിലായി. ഈ പ്രണയമാണ് ആദ്യ വിവാഹം വേര്‍പ്പെടുത്താന്‍ കാരണമെന്നും ആരോപണമുണ്ട്.
Post Your Comments