വീട്ടില്‍ വരുന്ന അതിഥികള്‍ തലവേദനയായാല്‍ ആമിര്‍ ഖാന്‍റെ വക എട്ടിന്‍റെ പണി!

വീട്ടില്‍ വരുന്ന അതിഥികള്‍ ഒരുപാട് സമയം കഴിഞ്ഞിട്ടും വീട് വിട്ടു പോകുന്നില്ല എങ്കില്‍ അവരെ പറഞ്ഞു വിടാനുള്ള ഒരു സൂത്രം താന്‍ പഠിച്ചു വച്ചിട്ടുണ്ട്. ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ഖാന്‍ പറയുന്നു. തന്‍റെ അമ്മാവന്‍ നസീര്‍ ഹുസൈനില്‍ നിന്നാണ് താനിത് പഠിച്ചതെന്നും ആമിര്‍ വ്യക്തമാക്കുന്നു.

“ആരും പോകുന്നില്ല, സമയമാണെങ്കില്‍ ഏറെ വൈകിയിരിക്കുന്നു. അതിഥികള്‍ ഉടനെങ്ങും പോകുന്ന ലക്ഷണവും കാണുന്നില്ല. ഇത്രയുമാണെങ്കില്‍ ഞാന്‍ എണീറ്റുനില്‍ക്കും. എന്നിട്ട് അവിടെ ഉള്ളവരോട് പറയും, ‘എല്ലാവരെയും കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷം’ എന്ന്. ‘അപ്പൊ ശരി, ‘ദയവായി ഇപ്പോള്‍ വീട്ടില്‍ പോകൂ’ എന്നും ഈ വാചകത്തെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം. എന്റെ ജീവിതത്തില്‍ പലതവണ ഉപയോഗിച്ചിട്ടുള്ള വാചകമാണത്. കിരണിനും എനിക്കും അതിഥികളുണ്ട്, പക്ഷേ അവര്‍ പോകുന്നില്ലെങ്കില്‍ ഞാനീ വാചകം എടുത്ത് പ്രയോഗിക്കും”.ആമിര്‍ പറയുന്നു.

Share
Leave a Comment