എല്ലാ പ്രണയവും സഫലമാകാറില്ല. അങ്ങനെയുള്ള ഒരു പ്രണയ പരാജയമാണ് തന്റെ ജീവിതം ഒറ്റയ്ക്ക് ആകാന്‍ കാരണമെന്ന് നടി തബു. നടന്‍ അജയ് ദേവ്ഗനുമായി തബുവിനു ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
”ചെറുപ്പത്തില്‍ തന്നെ അജയ് തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും തബു. പിന്നീട് വളര്‍ന്നപ്പോള്‍ അജയും സമീറും എപ്പോഴും തന്നെ ആരെങ്കിലും ശല്യപ്പെടുത്തുന്നുണ്ടോയെന്ന് നോക്കി നടക്കും. ആരെങ്കിലും വന്ന് ഇഷ്ടമാണെന്ന് പറഞ്ഞാല്‍ പോലും അവരെ തല്ലി ഓടിയ്ക്കുമായിരുന്നു. സിനിമയില്‍ വന്ന ശേഷവും അജയ്ക്ക് ഇതു തന്നെയായിരുന്നു. ഏതെങ്കിലും നടന്‍മാരോ മറ്റാരെങ്കിലുമോ എന്നോട് എന്തെങ്കിലും പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാനാവില്ല. സത്യം പറഞ്ഞാല്‍ ഇന്നും താന്‍ ഒറ്റയ്ക്കായി പോയതിന് പിന്നില്‍ അജയ് ആണെന്ന് പറഞ്ഞാല്‍ അതു തെറ്റാവില്ല.” തബു പറഞ്ഞു
ശ്രീദേവിയുടെ മരണം ആഘോഷിക്കുന്ന മാധ്യമങ്ങള്‍ സണ്ണി ലിയോണ്‍ മരിക്കുമ്പോള്‍ എന്ത് ചെയ്യും? – കസ്തൂരി
Post Your Comments