തമിഴ് നാട് രാഷ്ട്രീയത്തില്‍ സ്വന്തം പാര്‍ട്ടിയുമായി എത്തി വിജയിച്ച സൂപ്പര്‍താരങ്ങളുണ്ട്. ജയലളിതയുടെ മരണത്തിനു പിന്നാലെ കലങ്ങി മറിഞ്ഞ തമിഴ് നാട് രാഷ്ട്രീയത്തില്‍ വിജയം നേടാന്‍ രജനി കന്തും കമലഹാസനും പുതിയ പവ്ര്‍ത്ടിയുമായി രംഗത്തെത്തിയിട്ട് അധിക നാള്‍ ആയിട്ടില്ല. ഇപ്പോള്‍ ഒരു നടന്‍ കൂടി ഇവര്‍ക്ക് പിന്നാലെ രാഷ്ട്രീയത്തില്‍ എത്തുന്നു.
നടന്‍ സിമ്പുവിന്റെ പിതാവ് ടി. രാജേന്ദറാണ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ഇന്ന് നിര്‍ണായകമായൊരു പ്രഖ്യാപനം നടത്തുമെന്ന് രാജേന്ദര്‍ നേരത്തെ പറഞ്ഞിരുന്നു. ലച്ചിയ ദ്രാവിഡ മുന്നേട്ര കഴകം എന്നാണ് രാജേന്ദറുടെ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ പേരുള്ള ബോര്‍ഡില്‍ പെരിയാര്‍, അണ്ണ, എംജിആര്‍, ജയലളിത തുടങ്ങിയവരുടെ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
Post Your Comments