ബാഹുബലിയില്‍ രമ്യാകൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമിയെ അവതരിപ്പിക്കാനായി ആദ്യം സമീപിച്ചത് ശ്രീദേവിയെയായിരുന്നുവെന്ന് സംവിധായകന് രാജമൌലി കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് വെളിപ്പെടുത്തിയത്. അവര്‍ പത്തു കോടി രൂപ പ്രതിഫലവും ഹിന്ദി പതിപ്പിന്റെ ലാഭവിഹിതവും ചോദിച്ചത് കൊണ്ടാണ് പകരം രമ്യാ കൃഷ്ണനെ കാസ്റ്റ് ചെയ്യേണ്ടി വന്നതെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ഏറെ വിവാദമുണ്ടാക്കി.
ഏറെ നാളുകള്‍ക്ക് ശേഷമാണ് ശ്രീദേവി രാജമൌലിയുടെ വാക്കുകള്‍ക്ക് മറുപടി കൊടുത്തത്.
“അമ്പത് വര്‍ഷമായി, മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച എനിക്കെതിരെ ഇങ്ങനെയൊരു ആരോപണം ആദ്യമായിട്ടാണ്. ഇത്തരം ആവശ്യങ്ങള്‍ നിരത്തിയിട്ടാണ് ഞാന്‍ സിനിമയില്‍ വിജയിച്ചതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ? എന്നോട് സംസാരിച്ചത് രാജമൌലിയല്ല, നിര്‍മാതാവാണ്. അദ്ദേഹത്തേ ഒരുപക്ഷെ നിര്‍മാതാവ് തെറ്റിദ്ധരിപ്പിച്ചതാകാം. എനിക്കറിയില്ല. എന്റെ ഭര്‍ത്താവ് ഒരു സിനിമ നിര്‍മാതാവാണ്. അതുകൊണ്ട് അദ്ദേഹത്തിന് നിര്‍മാതാവിന്റെ ബുദ്ധിമുട്ടുകള്‍ നല്ലതു പോലെ അറിയാം. രാജമൌലി പറഞ്ഞത് പോലെ ആരും ഒന്നും ചോദിച്ചിട്ടില്ല” അന്ന് അവര്‍ പറഞ്ഞു.
ഇപ്പോള്‍ ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ സംവിധായകനെ വിമര്‍ശകര്‍ പഴയതൊക്കെ ഓര്‍മിപ്പിക്കുകയാണ്. ജീവിച്ചിരിക്കുമ്പോള്നടിയെ അപമാനിച്ച അദ്ദേഹം അവരുടെ മരണശേഷം ദുഃഖം രേഖപ്പെടുത്തുന്നതില്‍ കാര്യമില്ലെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
Post Your Comments