ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള നടനാണ് സല്മാന് ഖാന്. ഖാന് ത്രയത്തില്‍ പെട്ട ആമിര്‍ ഖാനും ഷാരുഖ് ഖാനും വിവാഹിതരായി കുടുംബ ജീവിതം നയിക്കുകയാണെങ്കിലും സല്മാന് ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. അമ്പത് വയസ് പിന്നിട്ട അദ്ദേഹത്തിന്റെ പേര് ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങി നിരവധി താര സുന്ദരിമാരുമായി പ്രചരിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല.
സല്മാന് വിവാഹിതനായി കാണണമെന്ന് ആമിര്‍ അടക്കമുള്ള അടുത്ത സുഹൃത്തുക്കളും ആരാധകരും പല കുറി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും താരം ഇതുവരെ മനസ് തുറന്നിരുന്നില്ല. ഇപ്പോഴിതാ ഒരു പൊതു ചടങ്ങില്‍ വച്ച് വിവാഹ സംബന്ധിയായ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ്
അദ്ദേഹം.
“വിവാഹത്തിന് പണം ചെലവാക്കുന്ന രീതിയോട് എനിക്ക് എതിര്‍പ്പാണ്. ഒരാളുടെ കൂടെ ജീവിക്കാന്‍ എന്തിനാണ് ലക്ഷക്കണക്കിന് രൂപ ചെലവാക്കുന്നത്? എന്റെ പക്കല്‍ അതിനുള്ള പണമില്ല. അതുകൊണ്ടാണ് ഞാന്‍ ഇപ്പോഴും അവിവാഹിതനായി തുടരുന്നത്” സല്മാന് ഫലിത രൂപേണ പറഞ്ഞു.
Post Your Comments