സിനിമയിലെ അവസരങ്ങള്‍ ലഭിക്കുന്നതിനു പിന്നില്‍ കഴിവ് മാത്രം പോര ഭാഗ്യവും കൂടി വേണം. പലപ്പോഴും ഒരു ചിത്രം അനൌണ്സ് ചെയ്യുമ്പോള്‍ പറയുന്ന നായിക നായകന്മാര് ആയിരിക്കില്ല ചിത്രത്തില്‍ അഭിനയിക്കുന്നത്. താരങ്ങളുടെ തിരക്ക് ഇതിനു കാരണമാകാറുണ്ട്. എന്നാല്‍ തന്റെ അവസരങ്ങള്‍ നടി ദിവ്യാ ഉണ്ണി തട്ടിയെടുത്തുവെന്ന് മലയാളികളുടെ പ്രിയ നടിയായിരുന്ന കാവേരി പറയുന്നു. ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ കാവേരി ഗ്രാമീണ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ്. എന്നാല്‍ മികച്ച നായികാ കഥാപാത്രങ്ങള്‍ നടിയ്ക്ക് കുറവാണ്. അതിനു പിന്നില്‍ തന്റെ സഹപ്രവര്‍ത്തകയാണെന്ന് കാവേരി പറയുന്നു.
കാവേരിയുടെ വാക്കുകള്‍ ഇങ്ങനെ.. ”മലയാളത്തിലെ പല മികച്ച ചിത്രങ്ങളിലും എന്നെ നായികയായി ക്ഷണിച്ചതായിരുന്നു. എന്നാല്‍ അവാസന നിമിഷമാകുമ്പോള്‍ അവര്‍ എന്നെ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യും. എനിക്ക് ലഭിച്ച നല്ല വേഷങ്ങളില്‍ പിന്നീടു അഭിനയിക്കുന്നത് നടി ദിവ്യാ ഉണ്ണിയാണ്. കഥാനായകനിലാണ് ആദ്യം നായികയായി വിളിച്ചത്. അഡ്വാന്‍സ് വാങ്ങി അഭിനയിക്കാന്‍ ചെന്നപ്പോള്‍ ആ വേഷം ദിവ്യാ ഉണ്ണിക്കാണെന്ന് പറഞ്ഞു. അന്ന് ഒരുപാടു ഞാന്‍ കരഞ്ഞു. മോഹന്‍ലാല്‍ നായകനായ ‘വര്‍ണ്ണപ്പകിട്ടി’ലേക്ക് അഭിനയിക്കാന്‍ അവസരം വന്നപ്പോള്‍ അവിടെയും ദിവ്യാ ഉണ്ണി മോഹന്‍ലാലിന്റെ നായികയായി.” പിന്നീട് മലയാളത്തില്‍ സഹനടി എന്ന പേരില്‍ ഒതുങ്ങിപ്പോയെന്നും നല്ല വേഷങ്ങള്‍ ഒന്നും തന്നെ കിട്ടിയിട്ടില്ലായെന്നും കാവേരി വ്യക്തമാക്കി സൂപ്പര്‍ താരങ്ങളടക്കം പല ഹിറ്റ് സംവിധാകയകരുടെയും ചിത്രത്തില്‍ വേഷമിട്ട താരം മുന്‍പൊരിക്കല്‍ ഒരു സിനിമാ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇത് പങ്കുവെച്ചത്.
Post Your Comments