BollywoodCinemaGeneralIndian CinemaNEWSWOODs

ജാന്‍വി കപൂറിന്റെ ആദ്യചിത്രം വൈകും!

ബോളിവുഡില്‍ നായികയായി രംഗപ്രവേശനം ചെയ്യുകയാണ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. എന്നാല്‍ നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് മകള്‍ ജാന്‍വി കപൂറിന്റെ ആദ്യചിത്രം പുറത്തിറങ്ങുന്നത് വൈകുമെന്ന് സൂചന. കഴിഞ്ഞ വര്‍ഷം ചിത്രീകരണമാരംഭിച്ച ‘ധടക്’ എന്ന ചിത്രം അവസാന ഘട്ടത്തിലെത്തിയിരിക്കെയാണ് ബോളിവുഡിനെ ഞെട്ടിച്ചു കൊണ്ട് താര സുന്ദരി വിടവാങ്ങിയത്.

അമ്മയുടെ മരണത്തിന്റെ ആഘാതത്തില്‍ ഇരിക്കുകയാണ് ജാന്‍വി. അത്കൊണ്ട് തന്നെ തത്കാലികമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചിരിക്കയാണ്. ശശാങ്ക് ഖൈതാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കരണ്‍ ജോഹറാണ്. പ്രശസ്തബാനറിലൂടെ മകളുടെ അരങ്ങേറ്റം കാണാന്‍ കാത്തിരിക്കുകയായിരുന്നു ശ്രീദേവി. അതിനുവേണ്ടി പല ഓഫറുകളും വേണ്ടെന്നു വെച്ചിരുന്നു. 2016-ല്‍ ഇറങ്ങിയ മറാഠി ചിത്രം ‘സൈരാത്തി’ന്റെ റീമേക്കാണ് ഇഷാന്‍ ഖട്ടര്‍ നായകനാവുന്ന ‘ധഡക്’.

ആദ്യം അച്ഛനും മകനും, പിന്നിട് നായികാ നായകന്മാര്‍; ശ്രീദേവി തമിഴ് സിനിമയില്‍ ചെയ്തത്

shortlink

Related Articles

Post Your Comments


Back to top button