സിനിമയില്‍ ഇപ്പോള്‍ മോഹന്‍ലാല്‍ ആരാധകരുടെ സമയമാണ്. ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്ന അദ്ദേഹത്തിന്റെ പേരിലുള്ള സിനിമ അടുത്ത മാസം റിലീസ് ചെയ്യാനിരിക്കെ മറ്റൊരു നടന് കൂടി ലാല്‍ ആരാധകനായി അഭിനയിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സുവര്‍ണ്ണ പുരുഷന് എന്ന പുതിയ ചിത്രത്തില്‍ ഇന്നസെന്റാണ് മോഹന്‍ലാല്‍ ആരാധകനായ തിയറ്റര്‍ ഓപ്പറേറ്ററാകുന്നത്. ഇരിങ്ങാലക്കുടക്കാരനാണ് റപ്പായി. ഒരു പ്രത്യേക സാഹചര്യത്തില്‍ പുലിമുരുകന് റിലീസ് ദിവസം അയാള്‍ക്ക് ജോലി വിടേണ്ടി വന്നു. സുനില്‍ പൂവേലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീജിത്ത് രവി, ബിജുക്കുട്ടന്, ലെന എന്നിവരും അഭിനയിക്കും.
Post Your Comments