ബോളിവുഡ് താരം നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ബോളിവുഡും അധോലോകവും തമ്മിലുള്ള ബന്ധമാണ് ഇതിനു പിന്നിലെന്നും സ്വാമി ആരോപിച്ചു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ..”തനിക്ക് അറിയാവുന്നിടത്തോളം ശ്രീദേവി മദ്യം ഉപയോഗിക്കാറില്ലെന്ന് ഒരു വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ബിയര്‍ പോലും അപൂര്‍വമായേ അവര്‍ കഴിക്കാറുള്ളൂ. അവരുടെ ശരീരത്തില്‍ എങ്ങനെ മദ്യം എത്തി എന്ന് പരിശോധിക്കണം. ഇതൊരു കൊലപാതകമാണെന്നും ബോളിവുഡും അധോലോകവും തമ്മിലുള്ള ബന്ധമാണ് ഇതിനു പിന്നിലെന്നും” സ്വാമി പറഞ്ഞു. കൂടാതെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഇതുവരെ പരിശോധിക്കാത്തത് എന്തുകൊണ്ടാണെന്നും സ്വാമി ചോദിച്ചു. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്നത് വിരുദ്ധമായ വാര്‍ത്തകളാണെന്നും സ്വാമി പറഞ്ഞു.
ശ്രീദേവി താമസിച്ച മുറി സീല്‍ ചെയ്ത് അന്വേഷണം; സംശയത്തിന്റെ നിഴലില്‍ ബന്ധുക്കളും
ദുബൈയിലെ ജുമൈറ ടവേഴ്‌സ് ഹോട്ടലിലെ 2201 എന്ന മുറിയിലായിരുന്നു ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍. രണ റിപ്പോര്‍ട്ടിലെ അസ്വാഭാവികത മൂലം ദുബൈ പൊലീസ് വിശദ അന്വേഷണത്തിലാണ്. ഇതിന്റെ ഭാഗമായി ഹോട്ടല്‍ മുറി പൊലീസ് സീല്‍ ചെയ്തു. ഹോട്ടല്‍ ജീവനക്കാരേയും ഭര്‍ത്താവ് ബോണി കപൂറിനെയും ചോദ്യം ചെയ്യുകയാണ്. ഇതിന് ശേഷം മാത്രമേ മൃതദേഹം വിട്ടു കൊടുക്കൂ. ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ഇതിനെ പാടേ തള്ളിക്കൊണ്ട് ഫോറന്‍സിക് പരിശോധനാഫലം പുറത്തു വരികയായിരുന്നു. മരണം ശ്വാസകോശത്തില്‍ വെള്ളം കയറിയതിനാലാണെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. രക്തത്തില്‍ മദ്യത്തിന്റെ അംശം പരിശോധനയില്‍ കണ്ടെത്തി. മദ്യത്തിന്റെ സ്വാധീനത്തില്‍ ബാത്ത്ടബ്ബിനുള്ളില്‍ ബോധരഹിതയായി വീണു മുങ്ങിമരിച്ചതാകാമെന്നാണ് ദുബൈ പൊലീസിന്റെ പ്രാഥമിക നിഗമനം.
ബന്ധുവും ചലച്ചിത്രനടനുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ സംബന്ധിക്കാനായാണ് ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായ ബോണി കപൂര്‍, ഇളയ മകള്‍ ഖുഷി കപൂര്‍ എന്നിവര്‍ക്കൊപ്പം ശ്രീദേവി യു.എ.ഇ.യില്‍ എത്തിയത്. ഈ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തവരെല്ലാം സംശയത്തിന്റെ നിഴലിലാണ്. ബോണി കപൂറിനോട് അനുമതിയില്ലാതെ ദുബായ് വിടരുതെന്ന നിര്‍ദ്ദേശം പൊലീസ് ആദ്യം നല്‍കിയിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അദ്ദേഹത്തിന്‍റെ പാസ്പോര്‍ട്ട് കണ്ടുകെട്ടി. വിവാഹ സല്‍കാരത്തില്‍ പങ്കെടുത്ത ഒന്നിലേറെ പേര്‍ക്ക് ഈ നിര്‍ദ്ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മരണത്തില്‍ സംശയാസ്പദമായി എന്തെങ്കിലുമുണ്ടോ എന്ന് കണ്ടെത്താന്‍ ശ്രീദേവിയുടെ അവസാന സമയത്തെ ഫോണ്‍ കോളുകളും അന്വേഷണ സംഘം പരിശോധിക്കും.
Post Your Comments