
നടി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാ ലോകം സ്തംഭിച്ച് നില്ക്കുമ്പോള് ഇന്ത്യന്‍ സിനിമാ ലോകത്തെ ഇതിഹാസ നായികയുടെ മരണവുമായി ബന്ധപ്പെട്ടു ഒട്ടേറെ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ നടക്കുന്നത്. മരണ കാരണം ഹൃദയസംബന്ധമായ അസുഖം മൂലമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ സിനിമാ ട്വിസ്റ്റ് പോലെ ശ്രീദേവിയുടെ മരണകാര്യത്തില്‍ ദുരൂഹതകള്‍ ഏറുകയാണ്. വലിയ രീതിയിലുള്ള ഇടപെടല്‍ ഉണ്ടായിട്ടും ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ദുബായില്‍ വെച്ചായിരുന്നു ശ്രീദേവിയുടെ മരണം സംഭവിച്ചത്. താരത്തിന്റെത് അപകട മരണമെന്നാണ് നിലവിലുള്ള റിപ്പോര്‍ട്ട്.
അപകട മരണമായതിനാലാണ് മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നത്. താരം ബാത്ത് ടബില്‍ വീണു മരിച്ചതാണെന്നും രക്തത്തില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയെന്നുമാണ് പുതിയ നിഗമനം. എമിറേറ്റ്സ് ടവര്‍ ഹോട്ടലില്‍വെച്ചാണ് ശ്രീദേവി മരണപ്പെട്ടത്. ഹൃദയാഘാത മരണത്തില്‍ നിന്ന് സിനിമാ ട്വിസ്റ്റുപോലെ കാര്യങ്ങള്‍ വേറൊരു റൂട്ടിലേക്ക് സഞ്ചരിക്കുകയായിരുന്നു, ബോധക്ഷയം മൂലം ബാത്ത് ടവിലെക്ക് വീണതാകാമെന്നും അങ്ങനെ മുങ്ങി മരണം സംഭവിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ കണ്ടെത്തല്‍. അതിനിടയിലാണ് രക്തത്തിലെ മദ്യത്തിന്റെ അളവ് ഉണ്ടെന്ന കാര്യങ്ങള്‍ കൂടുതല്‍ സംശയത്തിനിടയാക്കി മാറ്റുന്നത്.
മരണത്തില്‍ യാതൊരു അസ്വഭാവികതയും ഇല്ലെന്ന തരത്തില്‍ കാര്യങ്ങള്‍ നീങ്ങവേയായിരുന്നു അപ്രതീക്ഷിതമായി ദുരൂഹതകള്‍ തലപൊക്കിയത്. ശ്രീദേവിയുടെ മരണം സംബന്ധിച്ച കേസ് ദുബായ് പൊലീസ് ദുബായ് പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിരിക്കുകയാണ്.ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന എല്ലാ ദുരൂഹതകള്‍ക്കും കൃത്യമായ ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ബന്ധുക്കളും.
Post Your Comments