സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പുതിയ പ്രോജക്റ്റ് കഴിഞ്ഞ ദിവസമാണ് അനൌണ്സ് ചെയ്തത്. പിസ, ജിഗര്‍തണ്ട എന്നി സിനിമകള്‍ ചെയ്ത കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമയിലാകും രജനി അടുത്തതായി അഭിനയിക്കുക. ഏന്തിരന് ശേഷം സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന സിനിമയുടെ പ്രവര്‍ത്തനം ഈ വര്‍ഷം പകുതിയോടെ തുടങ്ങും.
നിര്‍മാതാക്കളുമായുള്ള ബന്ധം മൂലം നേരത്തെ തന്നെ വിവാദം സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. ജിഗര്‍തണ്ട, ഇരൈവി എന്നി ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ ബഡ്ജറ്റ് കൂടിയതിന്റെ പേരില്‍ രംഗത്ത് വരുകയും പ്രൊഡ്യുസേഴ്സ് കൌണ്‍സില്‍ സുബ്ബരാജിനെതിരെ നടപടി എടുക്കുകയുമുണ്ടായി. എങ്കിലും അദ്ദേഹത്തിന്റെ സംവിധാന മികവ് മണിരത്നത്തിന്റെയും വിജയുടെയും വരെ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്. ജിഗര്‍തണ്ടയിലെ അഭിനയത്തിന് ബോബി സിന്‍ഹക്ക് ദേശിയ അവാര്‍ഡും ലഭിച്ചു.
പുതുതലമുറയിലെ ശ്രദ്ധേയ നടനായ വിജയ് സേതുപതി രജനിചിത്രത്തില്‍ വില്ലനായെത്തും എന്നാണ് കോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധായകനും നടനും തമ്മിലുള്ള അടുത്ത ബന്ധമാണ് ഇങ്ങനെയൊരു അഭ്യൂഹം പ്രചരിക്കാന്‍ കാരണമായത്. പ്രതിച്ഛായ നോക്കാതെ വ്യത്യസ്ഥങ്ങളായ സിനിമകള്‍ ചെയ്യാന്‍ താല്പര്യം കാണിക്കുന്ന നടനാണ് മക്കള്‍ സെല്വന് എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതി. വാര്‍ത്തകളോട് അദ്ദേഹം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
രജനിയും തമിഴ് സിനിമയിലെ ഇപ്പോഴത്തെ ഹരമായ വിജയ് സേതുപതിയും വെള്ളിത്തിരയില്‍ ഒന്നിച്ചാല്‍ അത് ആരാധകര്‍ക്ക് മറക്കാനാവാത്ത വിരുന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
Post Your Comments