CinemaGeneralMollywoodNEWSUncategorized

തന്‍റെ റോളുകള്‍ മലയാളത്തിലെ ആ പ്രമുഖ നടി തട്ടിയെടുത്തുവെന്ന് കാവേരി

ഒരുകാലത്ത് പ്രേക്ഷകരുടെ ഇഷ്ടനടിയായിരുന്നു കാവേരി. സൂപ്പര്‍ താരങ്ങളടക്കം പല ഹിറ്റ് സംവിധാകയകരുടെയും ചിത്രത്തില്‍ വേഷമിട്ട താരം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് മുന്‍പൊരിക്കല്‍ ഒരു സിനിമാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചത്.

കാവേരി പറയുന്നതിങ്ങനെ

മലയാളത്തിലെ പല മികച്ച ചിത്രങ്ങളിലും എന്നെ നായികയായി ക്ഷണിച്ചതായിരുന്നു. എന്നാല്‍ അവാസന നിമിഷമാകുമ്പോള്‍ അവര്‍ എന്നെ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യും. എനിക്ക് ലഭിച്ച നല്ല വേഷങ്ങളില്‍ പിന്നീടു അഭിനയിക്കുന്നത് നടി ദിവ്യാ ഉണ്ണിയാണ്. കഥാ നായകനിലാണ് ആദ്യം നായികയായി വിളിച്ചത്. അഡ്വാന്‍സ് വാങ്ങി അഭിനയിക്കാന്‍ ചെന്നപ്പോള്‍ ആ വേഷം ദിവ്യാ ഉണ്ണിക്കാണെന്ന് പറഞ്ഞു. അന്ന് ഒരുപാടു ഞാന്‍ കരഞ്ഞു. മോഹന്‍ലാല്‍ നായകനായ ‘വര്‍ണ്ണപ്പകിട്ടി’ലേക്ക് അഭിനയിക്കാന്‍ അവസരം വന്നപ്പോള്‍ അവിടെയും ദിവ്യാ ഉണ്ണി മോഹന്‍ലാലിന്റെ നായികയായി. പിന്നീട് മലയാളത്തില്‍ സഹനടി എന്ന പേരില്‍ ഒതുങ്ങിപ്പോയെന്നും നല്ല വേഷങ്ങള്‍ ഒന്നും തന്നെ കിട്ടിയിട്ടില്ലായെന്നും കാവേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button