ഇന്ത്യന്‍ താര സുന്ദരി ശ്രീദേവിയുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നും സിനിമാ ലോകവും ആരാധകരും ഇതുവരെ മുക്തരായിട്ടില്ല. ഹൃദയാഘാതത്തില്‍ ദുബായില്‍ വച്ച് ശ്രീദേവി മരണപ്പെട്ടുവെന്നായിരുന്നു ആദ്യം വന്നിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ മരണത്തില്‍ ദുരൂഹത ഏറുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടുകൂടി സിനിമാ ലോകം ഞെട്ടലിലാണ്. ശ്രീദേവിയുടെ ആന്തരിക അവയവ പരിശോധനയില്‍ കണ്ടെത്തിയ മദ്യത്തിന്റെ അംശവും തലക്ക് പുറകിലെ മുറിവും മരണത്തിലെ ദുരൂഹതയ്ക്ക് അക്കം കൂട്ടുന്നു.
ദുബൈയിലെ ജുമൈറ ടവേഴ്‌സ് ഹോട്ടലിലെ 2201 എന്ന മുറിയിലായിരുന്നു ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍. കുളിമുറിയിലെ ബാത്ടബില്‍ വീണു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മരണ റിപ്പോര്‍ട്ടിലെ അസ്വാഭാവികത മൂലം ദുബൈ പൊലീസ് വിശദ അന്വേഷണത്തിലാണ്. ഇതിന്റെ ഭാഗമായി ഹോട്ടല്‍ മുറി പൊലീസ് സീല്‍ ചെയ്തു. ഹോട്ടല്‍ ജീവനക്കാരേയും ഭര്‍ത്താവ് ബോണി കപൂറിനെയും ചോദ്യം ചെയ്യുകയാണ്. ഇതിന് ശേഷം മാത്രമേ മൃതദേഹം വിട്ടു കൊടുക്കൂ.
ഒടുവില്‍ അനുജത്തിമാരെ ആശ്വസിപ്പിക്കാന്‍ അര്‍ജുനെത്തി
ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ഇതിനെ പാടേ തള്ളിക്കൊണ്ട് ഫോറന്‍സിക് പരിശോധനാഫലം പുറത്തു വരികയായിരുന്നു. മരണം ശ്വാസകോശത്തില്‍ വെള്ളം കയറിയതിനാലാണെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. രക്തത്തില്‍ മദ്യത്തിന്റെ അംശം പരിശോധനയില്‍ കണ്ടെത്തി. മദ്യത്തിന്റെ സ്വാധീനത്തില്‍ ബാത്ത്ടബ്ബിനുള്ളില്‍ ബോധരഹിതയായി വീണു മുങ്ങിമരിച്ചതാകാമെന്നാണ് ദുബൈ പൊലീസിന്റെ പ്രാഥമിക നിഗമനം. ശ്വാസകോശത്തില്‍ വെള്ളം കയറിയാണു മരണം. ഹൃദയാഘാതത്തെത്തുടര്‍ന്നാണു മരണമെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്. ഹൃദയാഘാതം സംഭവിച്ചിട്ടില്ലെന്നു സ്ഥിരീകരിച്ചു. ഇതെല്ലാം മരണത്തെ ദുരൂഹമാക്കുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. പൊലീസ് കേസ് ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത് ഈ സാഹചര്യത്തിലാണ്.
ബന്ധുവും ചലച്ചിത്രനടനുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ സംബന്ധിക്കാനായാണ് ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായ ബോണി കപൂര്‍, ഇളയ മകള്‍ ഖുഷി കപൂര്‍ എന്നിവര്‍ക്കൊപ്പം ശ്രീദേവി യു.എ.ഇ.യില്‍ എത്തിയത്. റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലില്‍ വ്യാഴാഴ്ചത്തെ വിവാഹാഘോഷത്തിനുശേഷം ശ്രീദേവിയും കുടുംബവും ദുബൈയിലെ ജുമേറ എമിറേറ്റ്‌സ് ടവേര്‍സ് ഹോട്ടലിലേക്ക് താമസം മാറ്റിയിരുന്നു. ഈ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തവരെല്ലാം സംശയത്തിന്റെ നിഴലിലാണ്. ബോണി കപൂറിനോട് അനുമതിയില്ലാതെ ദുബായ് വിടരുതെന്ന നിര്‍ദ്ദേശം പൊലീസ് ആദ്യം നല്‍കിയിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അദ്ദേഹത്തിന്‍റെ പാസ്പോര്‍ട്ട് കണ്ടുകെട്ടി. വിവാഹ സല്‍കാരത്തില്‍ പങ്കെടുത്ത ഒന്നിലേറെ പേര്‍ക്ക് ഈ നിര്‍ദ്ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മരണത്തില്‍ സംശയാസ്പദമായി എന്തെങ്കിലുമുണ്ടോ എന്ന് കണ്ടെത്താന്‍ ശ്രീദേവിയുടെ അവസാന സമയത്തെ ഫോണ്‍ കോളുകളും അന്വേഷണ സംഘം പരിശോധിക്കും. ശ്രീദേവിയുടെ മുന്‍ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളും ദുബൈ പൊലീസ് പരിശോധിക്കും.
Post Your Comments