മമ്മൂട്ടിയേയും, മോഹന്‍ലാലിനെയും മലയാളത്തിലെ കരുത്തുറ്റ രണ്ടു നടന്മാരാക്കി വളര്‍ത്തികൊണ്ട് വന്നതില്‍ ശ്രീകുമാരന്‍ തമ്പിക്കുള്ള പങ്ക് വളരെ വലുതാണ്. മുപ്പതിലേറെ സിനിമകള്‍ സംവിധാനം ചെയ്ത ശ്രീകുമാരന്‍ തമ്പി ഒരു ഗാനരചയിതാവ് എന്ന നിലയിലും മലയാള സിനിമയുടെ യശസ്സ് ഉയര്‍ത്തിയിരുന്നു, മോഹന്‍ലാലിനും, മമ്മൂട്ടിക്കും ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുമ്പോള്‍ ആ ജൂറിയിലെ അംഗം കൂടിയായിരുന്നു അദ്ദേഹം.
മോഹന്‍ലാലിനെ മറികടന്നു കൊണ്ടായിരുന്നു മമ്മൂട്ടിക്ക് വടക്കന്‍ വീരഗാഥ എന്ന സിനിമയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. മോഹന്‍ലാലിന്‍റെ മൂന്ന് ചിത്രങ്ങളാണ് അന്ന് നോമിനേഷനില്‍ ഉണ്ടായിരുന്നത്. വരവേല്‍പ്പ്, കിരീടം, ദശരഥം. പക്ഷെ മൂന്ന്‍ നോമിനേഷന്‍ ഉണ്ടായിട്ടും മോഹന്‍ലാലിന് സ്പെഷ്യല്‍ ജൂറി പുരസ്കാരം മാത്രമാണ് അവാര്‍ഡ് കമ്മിറ്റി നല്‍കിയത്. അന്ന് മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ചത് ശ്രീകുമാരന്‍ തമ്പിയായിരുന്നു. മൂന്ന്‍ നോമിനേഷനുകളുള്ള മോഹന്‍ലാലിനെ മാറ്റിനിര്‍ത്തി മമ്മൂട്ടിക്ക് ബെസ്റ്റ് ആക്ടറിനുള്ള അവാര്‍ഡ് നല്‍കിയത് ശരിയായില്ല എന്ന് ശ്രീകുമാരന്‍ തമ്പി അവാര്‍ഡ് കമ്മിറ്റിയില്‍ ശക്തമായി പറഞ്ഞിരുന്നു.
അതിന്റെ പരിഭവം ഇന്നും മമ്മൂട്ടിക്ക് തന്നോട് ഉണ്ടെന്നു വ്യക്തമാക്കുകയാണ് ശ്രീകുമാരന്‍ തമ്പി. പിന്നീടു മോഹന്‍ലാലിന് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചപ്പോഴും താന്‍ ജൂറി അംഗമായിരുന്നുവെന്നും, ഭരതത്തിലെ മോഹന്‍ലാലിന്‍റെ പ്രകടനത്തിന് അവാര്‍ഡ് നല്‍കണമെന്നു താന്‍ പറഞ്ഞപ്പോള്‍ അതിനെ ഒരു ഭാഷയിലുള്ളവര്‍ പോലും എതിര്‍ത്തില്ലെന്നും ശ്രീകുമാരന്‍ തമ്പി ഓര്‍മ്മിക്കുന്നു. ഒരു ടിവി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ശ്രീകുമാരന്‍ തമ്പി ഇതിനെക്കുറിച്ച് പങ്കുവെച്ചത്.
Post Your Comments