തന്റെ ജീവിത രീതിയിലും ആഹാരക്രമീകരണങ്ങളിലും ചിട്ടയായ മാറ്റം വരുത്തിയ ഡോക്ടറിന് നന്ദി പറഞ്ഞു കൊണ്ട് ശ്രീദേവി മുന്‍പ് നടത്തിയ പ്രസംഗം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തന്റെ ആരോഗ്യപരമായ മാറ്റത്തിന് ഏറെ നന്ദി പറയാനുള്ളത് ഡോക്ടര്‍ സരിത ധവേരയ്ക്കാണെന്നായിരുന്നു ശ്രീദേവി വ്യക്തമാക്കിയത്. ഡോക്ടര്‍മാരായ സരിത ധവേരയും, സഞ്ജീവ് കപൂറും ചേര്‍ന്ന് എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയായിരുന്നു തന്‍റെ ഭക്ഷണ ക്രമീകരണങ്ങളെക്കുറിച്ച് ശ്രീദേവി അന്ന് പ്രസംഗിച്ചത്.
താരം നിത്യവും കഴിക്കുന്ന ഭക്ഷണങ്ങളുടെ പേരിനൊപ്പം ‘ആദരണീയത’ പ്രകടിപ്പിച്ചു കൊണ്ട് രസകരമായ രീതിയിലായിരുന്നു ശ്രീദേവി പ്രസംഗം ആരംഭിച്ചത്.
“ബഹുമാനപ്പെട്ട, ദൂതിദാല്‍, എഗ്ഗ് വൈറ്റ്, ഗ്രില്‍ചിക്കന്‍ & ഗ്രില്‍ഫിഷ്, ഞാനിങ്ങനെ പറയുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നും എന്ത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ സംബോധന ചെയ്തതെന്ന്, അതിനു കാരണം മുകളില്‍ പറഞ്ഞ ആഹാര സാധനങ്ങള്‍ എന്റെ ആരോഗ്യകാര്യത്തില്‍ അത്രത്തോളം നിര്‍ണായക പങ്കുവഹിച്ചു എന്നുള്ളതാണ്, നിങ്ങളുടെ മെനു ലിസ്റ്റിലും ഇത്തരം ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഞാന്‍ നിര്‍ദേശിക്കുന്നു. ഇതിന്റെ എല്ലാ ക്രെഡിറ്റും ഡോക്ടര്‍ സരിത ധവേരയ്ക്ക് അവകാശപ്പെട്ടതാണ്.”തന്‍റെ ആത്മവിശ്വാസം വര്‍ധിക്കാന്‍കാരണമായതിലും ഡോക്ടര്‍സരിത ധവേരയുടെ പങ്ക് ചെറുതല്ലെന്നും ശ്രീദേവി പറഞ്ഞു.
തന്‍റെ ഭര്‍ത്താവ് ബോണി കപൂര്‍ ഭക്ഷണം ആവശ്യത്തിനു കഴിച്ചിട്ടു ഇരുന്നാലും ചില പ്രത്യേകതരം വിഭവങ്ങള്‍ കാണുമ്പോള്‍ അതൊക്കെ വീണ്ടും വേണമെന്ന് പറയാറുണ്ടെന്നും ശ്രീദേവി വ്യക്തമാക്കി. എല്ലാ മനുഷ്യരും ഭക്ഷണ കാര്യങ്ങളില്‍ ഇങ്ങനെയാണ്, നമ്മള്‍സ്വയം നിയന്ത്രിക്കണം, വിശപ്പ് അവസാനിച്ചു കഴിഞ്ഞാല്‍ ആഹാരം മതിയെന്ന് പറയാന്‍ ശീലിക്കണമെന്നും ശ്രീദേവി പറയുന്നു. ഒരുനാള്‍ ഭാര്‍ത്താവ് ചിട്ടയായ ഭക്ഷണ രീതിയിലേക്ക് മാറപ്പെടുമെന്നും, ആരോഗ്യകാര്യങ്ങളിലും ഭക്ഷണ രീതികളിലും ഞാന്‍ എടുത്ത കര്‍ശന തീരുമാനം അദ്ദേഹവും ഫോളോ ചെയ്യണമെന്നുള്ളത് തന്‍റെ സ്വപ്നമാണെന്നും ശ്രീദേവി അന്നത്തെ പ്രോഗ്രാമിനിടയില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments