ഇന്ത്യന്‍ സിനിമാ ലോകത്തെ നടുക്കിയ വാര്‍ത്തയായിരുന്നു നടി ശ്രീദേവിയുടെ മരണം. ചലച്ചിത്ര രംഗത്തെ പലരും ശ്രീദേവിക്ക് അനുശോചനം അറിയിക്കാനായി ഭര്‍തൃസഹോദരന്‍ അനില്‍ കപൂറിന്‍റെ വസതിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി എത്തിയിരുന്നു. ബോളിവുഡിന്റെ മുഖശ്രീ മാഞ്ഞുവെന്നു പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ മാധ്യമങ്ങളും പപ്പരാസികളും അന്വേഷിച്ചത് ബോളിവുഡ് യുവതാരം അര്‍ജുന്‍ കപൂറിന്റെ പ്രതികരണത്തെക്കുരിച്ചാണ്.
ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്‍റെ ആദ്യവിവാഹത്തിലെ മകനാണ് അര്‍ജുന്‍ കപൂര്‍. ശ്രീദേവിയുമായി അകലത്തിലായിരുന്നു അര്‍ജുന്‍. അതുകൊണ്ട് തന്നെ ശ്രീദേവിയുടെ മരണത്തെക്കുറിച്ച് എന്തുപറയും എന്ന ആകാംഷയിലായിരുന്നു സിനിമാ ലോകം. എന്നാല്‍ പിണക്കങ്ങള്‍ മറന്നു അനുജത്തിമാരെ ആശ്വസിപ്പിക്കാന്‍ അര്‍ജുനെത്തി . ‘നമസ്തേ ഇംഗ്ലണ്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അമൃത്‌സറിലായിരുന്ന അർജുൻ, മരണവാര്‍ത്ത അറിഞ്ഞയുടന്‍ മുംബൈയിലെത്തുകയും അര്‍ധസഹോദരിയായ ജാന്‍വിയെ ആശ്വസിപ്പിക്കുകയും ചെയ്തു.
മലയാള സിനിമയില്‍ ആദ്യമായി കാരവന്‍ ഉപയോഗിച്ചത് ഈ സൂപ്പര്‍ താരം!
ബോണിയുടെ ആദ്യഭാര്യ മോനയില്‍ അര്‍ജുന്‍, അന്‍ഷുല എന്നീ മക്കളാണ് ഉള്ളത്. 1990 കളുടെ തുടക്കത്തില്‍ ശ്രീദേവിയുമായി ബന്ധം ആരംഭിച്ച ബോണി ശ്രീദേവി ഗര്‍ഭിണിയായപ്പോള്‍ മോനയേയും മക്കളെയും ഉപേക്ഷിച്ച് പോവുകയായിരുന്നു. 2012ല്‍ അര്‍ജ്ജുന്‍ സിനിമയിലേയ്‌ക്കെത്തുമ്പോള്‍ കാന്‍സര്‍ ബാധിതയായി മോന മരിച്ചിരുന്നു. അതിനു ശേഷവും അച്ഛനോടും കുടുംബത്തോടും അടുക്കാന്‍ അര്‍ജുന്‍ ശ്രമിച്ചുമില്ല. മുന്‍പ് ഒരു അഭിമുഖത്തില്‍ ശ്രീദേവിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അര്‍ജ്ജുന്‍ പറഞ്ഞത് ഇങ്ങനെ. “അവര്‍ എന്‍റെ അച്ഛന്‍റെ ഭാര്യയാണ്, എന്റെ അമ്മയല്ല, അവരുടെ കുട്ടികള്‍ എന്‍റെ സ്വന്തം സഹോദരങ്ങളുമല്ല അതിനാല്‍ അവരുടെ ജീവിതത്തേക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല, അച്ഛനോടും, ഭാര്യയോടും പല മാനസിക വികാരങ്ങളും എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ അതിലൊന്നും ശ്രദ്ധിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. മുന്നോട്ട് പോവുക മാത്രമാണ് ലക്ഷ്യം. എപ്പോഴും എനിക്കൊപ്പം സഹോദരിയുണ്ട്”.
Post Your Comments