CinemaGeneralKollywoodMollywoodNEWS

“നീ സിനിമയില്‍ അഭിനയിച്ചോളൂ”, പക്ഷെ കാളിദാസിനോടുള്ള അമ്മ പാര്‍വതിയുടെ നിബന്ധന ഇങ്ങനെ!

ജയറാമിന്റെയും പാര്‍വതിയുടെയും മകന്‍ കാളിദാസ് പൂമരം എന്ന ചിത്രത്തിലൂടെ മോളിവുഡിന്‍റെ ഹീറോയാകാന്‍ എത്തുകയാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘പൂമരം’ മാര്‍ച്ച് -9 നു പ്രദര്‍ശനത്തിനെത്തും, കാളിദാസന്‍ ഇതിനോടകം രണ്ടു തമിഴ് ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു കഴിഞ്ഞു. ചെന്നൈ ലയോള കോളെജിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദപഠനം പൂർത്തിയാക്കിയ ശേഷമാണ് കാളിദാസന്‍ സിനിമയിലേക്ക് തിരിഞ്ഞത്. ബാലതാരമായി അഭിനയിച്ചിട്ടുള്ള കാളിദാസിന്റെ രണ്ടാംവരവില്‍ അമ്മ പാര്‍വതി കാളിദാസിനോട് ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്. ഡിഗ്രി പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മാത്രം സിനിമയിലേക്ക് പോകുക .പഠനത്തില്‍ അല്‍പം പിറകോട്ടായിരുന്ന കാളിദാസന്‍ വളരെ കഷ്ടപ്പെട്ട് ഡിഗ്രി കടന്നുകൂടിയ ശേഷമാണ് സിനിമയിലേക്ക് വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button