
മലയാളത്തിലെ ഒട്ടേറെ അഭിനയ പ്രതിഭകള്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം സിദ്ധിച്ച നടിയാണ് ഉര്‍വശി, ബഹദൂര്‍, കുതിരവട്ടം പപ്പു, മാള അരവിന്ദന്, ജഗതി ശ്രീകുമാര്‍, മുരളി, തിലകന്. തുടങ്ങിയ മഹാനടന്മാര്ക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ച ആ നല്ല നാളുകളിലേക്ക് ഒരുനിമിഷം തിരിഞ്ഞു നോക്കുകയാണ് മലയാളത്തിന്റെ പ്രിയനടി ഉര്‍വശി. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ഉര്‍വശി പഴയകാല അനുഭവങ്ങളെക്കുറിച്ച് പങ്കിട്ടത്.
ഒരു ഷോയുടെ ഭാഗവുമായി ബന്ധപ്പെട്ടു അമേരിക്കയില്‍ പോയ സംഭവത്തെക്കുറിച്ചു ഉര്‍വശി പറയുന്നതിങ്ങനെ
“ഒരു ഷോയുടെ ഭാഗമായി ഞാനും മുരളിച്ചേട്ടനും ലളിത ചേച്ചിയും അമേരിക്കയില്‍ പോയി. അവിടെ ഇറങ്ങി കഴിഞ്ഞു മാനേജര്‍ മുന്‍കൂട്ടി പറയാത്ത ഒന്ന് രണ്ടു സ്റ്റുഡിയോയില്‍ ഞങ്ങളെ കൊണ്ടുപോയി പാട്ട് പാടിച്ചു. ഇത് മുരളി ചേട്ടന് ഇഷ്ടമായില്ല. ഒടുവില്‍ വേദിക്ക് അടുത്ത് എത്തിയപ്പോള്‍ റോഡില്‍ വെച്ച് അയാളെ ഓടിച്ചിട്ടു അടിക്കാന്‍ തുടങ്ങി. പരിചയമില്ലാത്ത സ്ഥലത്ത് അനാവശ്യമായി പെണ്‍കുട്ടികളെ എന്തിനാണ് കൊണ്ടുപോയത് എന്ന് ചോദിച്ചായിരുന്നു അടി. ഞങ്ങളോടെല്ലാം അവര്‍ക്കൊക്കെ അത്ര കരുതലായിരുന്നു”.
Post Your Comments