ഓഡിയോ ലോഞ്ചിനിടയില്‍ സംവിധായകനെതിരെ സായ് പല്ലവി

പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ സായ് പല്ലവി തെന്നിന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളായി മാറികഴിഞ്ഞു. മലയാളത്തില്‍ നിന്നും തമിഴിലും തെലുങ്കിലും എത്തിയ നടിയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ അതിനൊപ്പം നടി അഹങ്കാരി ആണെന്നുള്ള ഗോസിപ്പും പ്രചരിക്കുന്നു. നാനിയുമായുള്ള പ്രശ്നത്തിന് പിന്നാലെ സായ് പല്ലവി സിനിമാ മേഖലയില്‍ വീണ്ടും വിവാദത്തിനു തിരികൊളുത്തുകയാണോ?

സായ് പല്ലവിയെ നായികയാക്കി എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കരു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടയില്‍ സായ് പല്ലവി സംവിധായകനെതിരെ രംഗത്തെത്തി. ഒരു കുട്ടി ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ ആദ്യം ഷൂട്ട്‌ ചെയ്ത കുട്ടിയെ പിന്നീടു മാറ്റേണ്ടി വന്നിരുന്നു. അതില്‍ സായ് പല്ലവി നീരസം പ്രകടപ്പിച്ചിരുന്നതായി വിജയ് വേദിയില്‍ പറഞ്ഞു. എന്നാല്‍ താന്‍ അങ്ങനെയല്ല പറഞ്ഞതെന്ന് ഇടയ്ക്ക് വേദിയില്‍ കയറി സായ് പറഞ്ഞു.

”കരുവിന്റെ പോസ്റ്ററില്‍ സായ് പല്ലവിയോടൊപ്പം കിടക്കുന്ന ആ കുട്ടിയല്ല സിനിമയില്‍ അഭിനയിച്ചരിക്കുന്നത്. അല്‍പം വളര്‍ന്ന കുട്ടിയാണോ എന്ന് എനിക്ക് ഭയം തോന്നി. ഷൂട്ടിങിന്റെ തലേദിവസം മുംബൈയിലെ ഒരു കോസ്റ്റിയൂം ഡിസൈനര്‍ അദ്ദേഹത്തിന്റെ പുതിയ പരസ്യം കാണാനായി അയച്ചുതന്നു. അതില്‍ അഭിനയിച്ച കുട്ടിയെ എനിക്ക് ഇഷ്ടമായി. ഈ സിനിമയ്ക്ക് അവള്‍ തന്നെയാണ് ശരിയെന്ന് ഞാന്‍ തീരുമാനിച്ചു. ആ കുട്ടിയാണ് വെരോണിക. കുട്ടിയെ മാറ്റിയ സംഭവത്തെക്കുറിച്ച് ഞാന്‍ പല്ലവിയോട് പറഞ്ഞില്ല. ഹോട്ടലില്‍ നിന്നും ഇറങ്ങുമ്പോള്‍ ഈ കുട്ടിയെ പല്ലവി കണ്ടു. ഇത് ഏത് കുട്ടിയെന്ന് അവര്‍ ചോദിച്ചു. പിന്നീട് പല്ലവി ഫോണ്‍ ചെയ്തു. ‘സര്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം, ഞാന്‍ വേണമെങ്കില്‍ ഡേറ്റ് കൂടുതല്‍ തന്നേക്കാം. കുട്ടിക്കായ്ക്കായി നമുക്ക് വെയ്റ്റ് ചെയ്യാമെന്ന് പറഞ്ഞു.

പല്ലവി, നിങ്ങള്‍ ലൊക്കേഷനിലേക്ക് വരൂ. കുട്ടിയെ നോക്കൂ എന്ന് പറഞ്ഞപ്പോള്‍ ഇല്ല സര്‍, നിങ്ങള്‍ കുട്ടിയെ മാറ്റിയില്ലെന്ന് സായ് ചോദിച്ചു”. കരുവിന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഒരുപാട് പ്രായ വ്യത്യാസത്തിൽ വിവാഹം ചെയ്‌ത മലയാളത്തിലെ താര ദമ്പതിമാർ

എന്നാല്‍ വിജയ് കാര്യങ്ങള്‍ മാറ്റിപറയുകയാണെന്ന് പറഞ്ഞ് സായ് വേദിയില്‍ കയറി വന്നു. ആദ്യം കണ്ടെത്തിയ കുട്ടിയോട് സംസാരിച്ച് അടുക്കാന്‍ തന്നെ കുറേ സമയം എടുത്തു. ഷൂട്ടിംഗ് രാവിലെ കുട്ടിമാറ്റിയെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ടെന്‍ഷനായി. ആ കുട്ടി ഇനി എന്നോട് അടുക്കാനും സംസാരിക്കാനും സമയം എടുക്കമല്ലോ എന്ന് പേടിയായി. ഞാന്‍ വിജയ് സാറിനോട് ഡേറ്റ് വേണമെങ്കില്‍ കൂടുതല്‍ നല്‍കാമെന്ന് പറഞ്ഞു. സമയമെടുത്ത് കുട്ടിയെ കണ്ടെത്തിയാല്‍ മതിയെന്ന് പറഞ്ഞു. ഞാനും അത് തന്നെയല്ലേ പറഞ്ഞത് എന്ന് സംവിധായകന്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ ഇതുപോലെയാണോ പറഞ്ഞതെന്ന് സായ് തിരിച്ച് ചോദിച്ചു.

 

Share
Leave a Comment