അഭിനയശേഷി കൊണ്ട് ബോളിവുഡില്‍ ശ്രദ്ധേയനായ നടനാണ് രാജ്കുമാര്‍ റാവു. കഥാപാത്രങ്ങള്‍ക്കായി എന്തും ചെയ്യാന്‍ തയ്യാറായ ഈ നടന് ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇപ്പോള്‍ ഈ ബോളിവുഡ് താരം കയ്യടി നേടുന്നത് മറ്റൊരു കാര്യത്തിലാണ്. തന്റെ കാമുകിയെ കുറിച്ച് രാജ്കുമാര്‍ അടുത്തിടെ നടത്തിയ ഒരു കമന്റ് ആണ് വാര്‍ത്തകളില്‍ ഇടംനേടുന്നത്. രാജ്കുമാറും കാമുകിയും എന്ന അടിക്കുറിപ്പോടെ ഒരു മാധ്യമം ഇരുവരുടെയും ഫോട്ടോ ട്വീറ്റ് ചെയ്‍തിരുന്നു. ഇതിന് രാജ്കുമാര്‍ റാവു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍.
മാധ്യമത്തിന് നന്ദി എന്നെഴുതിയ ട്വീറ്റില്‍ പത്രലേഖയുടെയും കാമുകന്‍ രാജ്കുമാര്‍ റാവുന്റെയും ഫോട്ടോകള്‍ എന്ന അടിക്കുറിപ്പും താരം നല്‍കി. എന്റെ കാമുകി എന്നല്ല, അവരുടെ കാമുകന്‍ എന്ന് എന്നെയാണ് പറയേണ്ടത് എന്നു താരം തുറന്നു പറഞ്ഞതിനാണ് രാജ്കുമാര്‍ റാവുവിന് ആരാധകര്‍ കയ്യടിക്കുന്നത്.
ജീവിതസാഹചര്യം മോശമായതിനെ തുടര്‍ന്ന് ഹരീഷ് കണാരന്‍ പിന്നിട്ട വഴികള്‍ ഇങ്ങനെ!
Post Your Comments