തെന്നിന്ത്യൻ സൂപ്പർ താരം കാജൽ അഗർവാൾ ഒരു വ്യവസായിയുമായി പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചിരുന്നു.എന്നാൽ തന്റെ ജീവിതത്തിൽ മറ്റാരും ഇല്ല എന്ന് താരം തുറന്നു പറഞ്ഞു. നിങ്ങൾ വിശ്വസിക്കുമോ ഇല്ലയോ എന്നറിയില്ലെന്നും എങ്കിലും ഇപ്പോൾ ആരെയും പ്രണയിക്കുന്നില്ലെന്നും ഭാവിയിൽ പ്രണയം സംഭവിക്കുമോ എന്നറിയില്ലെന്നും താരം പറഞ്ഞു .
രണ്ടു ഗോസിപ്പുകളാണ് താരത്തെപ്പറ്റി പുറത്തു വന്നത് .മുംബൈയിലെ ഒരു വ്യവസായിമായുള്ള കാജലിന്റെ ബന്ധം ശക്തമാണെന്ന് സ്ഥിരമായി റിപ്പോർട്ടുകൾ മുംബൈയിലെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ ഹൈദരാബാദിൽ ഒരേ പ്രായക്കാരായ സിനിമാ താരത്തെ പ്രണയിക്കുന്നതായി വാർത്തകൾ വന്നിരുന്നു.എന്നാൽ “എന്റെ സ്വകാര്യ ജീവിതത്തിൽ പുതിയതായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ” കാജൽ മാധ്യമങ്ങളെ അറിയിച്ചു.
നാനി നിർമിക്കുന്ന ‘എവ്’ ആണ് താരത്തിന്റെ പുതിയ ചിത്രം.കൂടാതെ ‘പാരിസ് പാരീസ്’ എന്ന തമിഴ് ചിത്രവും പുറത്തിറങ്ങുന്നുണ്ട്.
Post Your Comments