ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന സംവിധായകനാണ് ജെ.സി. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സൂത്രധാരനായ ജെ.സിയാണ് ജയനെ ആദ്യമായി വെള്ളിത്തിരയില്‍ കൊണ്ടുവരുന്നത്. ജെ.സിയുടെ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെയായിരുന്നു ജയന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് യുവാക്കളുടെ മനസ്സില്‍ വലിയൊരു താരമായി ജയന് മാറുകയായിരുന്നു. ‘ശരപഞ്ചരം’ പോലെയുള്ള ചിത്രങ്ങളിലൂടെ ജയന് യുവഹൃദയങ്ങളില്‍ ആവേശമുണര്‍ത്തി.
ശരപഞ്ചരത്തിനു ശേഷം ജയന്റെ അടുത്ത ചിത്രം ജെ.സിയുടെതായിരുന്നു. ‘തുറമുഖം’ എന്ന ജെ.സി ചിത്രത്തില്‍ പ്രധാനറോളില്‍ പ്രത്യക്ഷപ്പെടുന്നത് സോമനും ജയനുമാണ്. ചിത്രത്തിലെ ഒരു ഫൈറ്റ് സീനില്‍ സോമന് ജയനെ തല്ലുന്ന ഒരു രംഗംമുണ്ട്. കഥകേട്ട ജയന് ചിത്രത്തിന്റെ സംവിധായകനായ ജെ,സിയോട് ഒരു നിര്‍ദ്ദേശംവെച്ചു. ‘ചിത്രത്തില്‍ സോമന് എന്നെ അടിക്കാന്‍ പാടില്ല’. ഇതുകേട്ട ജെ.സി ജയന്റെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ചിത്രത്തില്‍നിന്ന് ജയന് പിന്മാറുകയും, ഒടുവില്‍ ജയന്റെ വേഷം അവതരിപ്പിക്കാന്‍ സുകുമാരനെ ജെ.സി ക്ഷണിക്കുകയും ചെയ്തു.
Post Your Comments