ഓരോരുത്തര്‍ക്കും നേരിടേണ്ടി വരുന്ന സിനിമയിലെ ദുരനുഭവ കഥകള്‍ നടിമാര്‍ തുറന്നു പറയാന്‍ മടി കാണിച്ചിട്ടില്ല. സൗത്ത് ഇന്ത്യയിലെ നായികയായ ഇലിയാനയ്ക്ക് പറയാനുള്ളത് നായികമാരുടെ അരക്കെട്ടിനോടുള്ള സംവിധായകരുടെ താല്‍പര്യത്തെക്കുറിച്ചാണ്
ഇലിയാനയുടെ വാക്കുകളിലേക്ക്
ആദ്യ സിനിമയിലെ ആദ്യ ഷോട്ടില്‍ എന്റെ വയറില്‍ ഒരു വലിയ ശംഖ് വീഴുന്ന രംഗമുണ്ടായിരുന്നു. അതും സ്ലോ മോഷനില്‍. എന്തിനാണിങ്ങനെ ചെയ്യുന്നത് എന്ന് ഞാന്‍ സംവിധായകനോട് ചോദിച്ചു. അത് കാണാന്‍ മനോഹരമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ഞാന്‍ അത്ഭുതപ്പെട്ടുപോയി.
പക്ഷെ എങ്ങനെ എന്തുകൊണ്ട് എന്ന് ഒരു രൂപവുമുണ്ടായില്ല. എന്നാല്‍ ഓരോ തവണയും അതാവര്‍ത്തിക്കുമ്ബോള്‍ എന്നോട് പറയാറുണ്ടായിരുന്നു.നിനക്ക് വളരെ ഭംഗിയുള്ള അരക്കെട്ടാണുള്ളത്, വളരെ ആകര്‍ഷകമാണ്, അത് കാണാന്‍ മാത്രമല്ല സ്ത്രൈണതയുടെ പൂര്‍ണ്ണതയാണെന്നും പറയാറുണ്ട്. പക്ഷെ എനിക്ക് സത്യത്തില്‍ മനസിലായില്ല എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന്. ഇലിയാന വ്യക്തമാക്കുന്നു.
Post Your Comments