തെന്നിന്ത്യന്‍ താര സുന്ദരി ശ്രീദേവിയുടെ മരണ വാര്‍ത്തയുടെ ആഘാതത്തില്‍ നിന്നും ആരാധകരും സിനിമാ ലോകവും ഇതുവരെയും മുക്തമായിട്ടില. മരണം സംഭവിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതുമുതല്‍ ഈ വിഷയത്തില്‍ പല അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത് വളരെ ചര്‍ച്ചയാകുകയും ചെയ്തിരിക്കുകയാണ്. നടിയുടെ അപ്രതീക്ഷിത മരണത്തിനു പിന്നില്‍ സൗന്ദര്യം നിലനിര്‍ത്താനുള്ള ശസ്ത്രക്രിയകളും മരുന്നുകളും കഴിച്ചതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.
അമിതമായ സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങളാണ് കാര്‍ഡിയാക് അറസ്റ്റിലേക്ക് വഴി വച്ചതെന്ന തരത്തിലായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത്തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി വന്നിരിക്കുകയാണ് ബോളിവുഡ് നിര്‍മാതാവ് ഏക്ത കപൂര്‍. ട്വിറ്റര്‍ പേജിലൂടെയാണ് ഏക്ത തന്റെ പ്രതിഷേധം അറിയിച്ചത്.
അപ്രതിക്ഷിതമായി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ഇന്ത്യന്‍ സിനിമയിലെ അഭിനേതാക്കള്‍
“ദുഷ്ട മനസുകളേ, ഒരു കാര്യം മനസിലാക്കുക. പ്രത്യേകിച്ച് എന്തെങ്കിലും ഹൃദയ സംബന്ധിയായ അസുഖങ്ങളോ എന്തെങ്കിലും ശസ്ത്രക്രിയയുടെ പ്രത്യാഘാതങ്ങളോ ഇല്ലാതെയും ജനസംഖ്യയില്‍ ഒരു ശതമാനം ആളുകള്‍ക്ക് ഹൃദയസ്തംഭനം സംഭവിക്കാം ( എന്റെ ഡോക്ടര്‍ പറഞ്ഞു തന്ന അറിവാണ്). അത് തലയിലെഴുത്താണ് അല്ലാതെ അപവാദങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കുന്നതില്‍ സന്തോഷിക്കുന്ന ദുഷ്ടക്കൂട്ടങ്ങള് ചിത്രീകരിക്കുന്നത് പോലെയല്ല.” ഏക്ത ട്വിറ്ററില്‍ കുറിച്ചു.
നടനും ബന്ധുവുമായ മോഹിത് മര്‍വയുടെ വിവാഹസത്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയ നടി ശ്രീദേവി ഹൃദയ സ്തംഭനത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി 11.30 യോടെ ആയിരുന്നു അന്തരിച്ചത്. മരണത്തിന്റെ യഥാര്‍ഥ കാരണം അറിയാനുള്ള പരിശോധനാ ഫലങ്ങള്‍ കിട്ടിയ ശേഷം മൃതദേഹം തിങ്കളാഴ്ച്ച ഇന്ത്യയിലെത്തിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.
ബോണി കപൂറിന്റെ ആദ്യ ഭാര്യയുടെയും ശ്രീദേവിയുടെയും മരണത്തില്‍ ഒരു ബന്ധമുണ്ട്!
Post Your Comments