GeneralMollywoodNEWS

മലയാള സിനിമയില്‍ ആദ്യമായി കാരവന്‍ ഉപയോഗിച്ചത് ഈ സൂപ്പര്‍ താരം!

താരങ്ങളെപ്പോലെ സിനിമാ ലൊക്കേഷനുകളിലെ മറ്റൊരു ഹീറോയാണ് കാരവന്‍.
ഇന്ന് കാരവന്‍ ഉപയോഗിക്കാത്ത സൂപ്പര്‍ താരങ്ങള്‍ മലയാള സിനിമയില്‍ കുറവാണ് . ഭദ്രന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ‘ഉടയോന്‍’. ‘ഉടയോന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി താല്‍ക്കാലികമായി സജ്ജീകരിച്ച കാരവനിനെക്കുറിച്ച് ആ ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ പറഞ്ഞതിങ്ങനെ

പൊള്ളാച്ചിയിലെ ചുട്ടുപൊളളുന്ന ചൂടില്‍ മോഹന്‍ലാല്‍ പ്രത്യേകതയുള്ള മേക്കപ്പ് അണിഞ്ഞ് കൂടുതല്‍ സമയമിരുന്നാല്‍ വിയര്‍ക്കും. അപ്പോള്‍ ഒട്ടിച്ച ലേട്ടെക്‌സ് പാളികള്‍ ഓരോന്നായി ഇളകി വരും. പിന്നീട് അതു ശരിയാക്കാന്‍ ആദ്യം തൊട്ടു മേക്കപ്പ് വീണ്ടും ചെയ്യേണ്ടിവരും. വിയര്‍ക്കാതിരിക്കാനായി ടെമ്പോ വാനില്‍ സീറ്റുകള്‍ ഇളക്കി ഒരു മേക്കപ്പ് മുറിയുണ്ടാക്കിയെടുത്തു. അതില്‍ എ.സിയും ഫിറ്റ് ചെയ്തു. ആ റൂമിനകത്ത് വിശ്രമിക്കാനും ബാത്ത്‌റൂം സൗകര്യങ്ങളും ഒരുക്കി. ഇതാണ് മലയാള സിനിമയിലെ ആദ്യ കാരവന്‍. മേക്കപ്പ് സംരക്ഷണത്തിനായി മാത്രമാണ് ഇത്രയും സൗകര്യം ഒരുക്കിയത്. ഇപ്പോഴത് താരങ്ങള്‍ക്കും സംവിധായകര്‍ക്കും വിശ്രമിക്കാനുള്ള ഇടമായി ഒരു കാരവന്‍ സംസ്‌കാരം തന്നെ ഉടലെടുത്തു.

shortlink

Related Articles

Post Your Comments


Back to top button