1996-ജൂണ്‍ രണ്ടിനായിരുന്നു നടി ശ്രീദേവി ബോണി കപൂറിനെ വിവാഹം ചെയ്തത്. പരസ്പരം മനസിലാക്കിയുള്ള അച്ചടക്കമുള്ള ദാമ്പത്യ ജീവിതമായിരുന്നു ഇരുവരുടെയും. ,ആരോഗ്യപരമായും ഭക്ഷണ കാര്യങ്ങളിലും കൃത്യമായ ചിട്ട സൂക്ഷിച്ചിരുന്നു ശ്രീദേവി. തന്റെ ജീവിതത്തില്‍ ഓരോ ആഹരങ്ങള്ക്കുമുള്ള പ്രാധാന്യം എടുത്തു പറഞ്ഞു കൊണ്ട് ശ്രീദേവി ഒരു വേദിയില്‍ പ്രസംഗിച്ചത് വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.
കൃത്യമായ അളവില്‍ ഭക്ഷണം കഴിക്കുന്ന ശ്രീദേവി വെജിറ്റേറിയനും ചിക്കനുമൊക്കെ ഒരേ അളവില്‍ ഉപയോഗിക്കുന്ന ശീലക്കാരിയായിരുന്നു. ഇത് തന്റെ ഭര്‍ത്താവിലേക്ക് പകര്‍ന്നു നല്‍കാനും ശ്രീദേവി ശ്രമിച്ചു തന്റെ ഭര്‍ത്താവ് ബോണി കപൂറിന്റെ ചിട്ടയില്ലാത്ത ഭക്ഷണ ക്രമീകരണങ്ങളെ മാറ്റിയെടുക്കാന്‍ ശ്രീദേവി നന്നായി ബുദ്ധിമുട്ടി, അത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു, നല്ല സ്വാദുള്ള ആഹാരങ്ങള്‍ കണ്ടാല്‍ കണ്ട്രോള് പോകുന്ന ബോണി കപൂറിനെ മിതമായ ഭക്ഷണം നല്കി നിയന്ത്രിച്ചു നിര്‍ത്തിയത് ശ്രീദേവിയായിരുന്നു.
Post Your Comments