ഫേയ്സ്ബുക് ലൈവിനിടെ റിയാലിറ്റി മത്സരാര്‍ത്ഥിയെ ബലാത്കാരമായി ചുംബിച്ച ഗായകനും ഷോയുടെ വിധി കര്‍ത്താവുമായ പാപ്പോണ്‍ ഷോ വിട്ടു. പെണ്‍കുട്ടിയെ ചുംബിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായതിനെ തുടര്‍ന്നാണ് താരം ഷോ മതിയാക്കിയത്. ഈ വിഷയത്തില്‍ കേസ് ആവുകയും റിയാലിറ്റി ഷോകളില്‍ കുട്ടികള്‍ സുരക്ഷിതമല്ലെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ശക്തമാകുകയും ചെയ്തു. എന്നാല്‍ പാപ്പോണിന്റെ പെരുമാറ്റത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പാപ്പോണ്‍ ചുംബിച്ച പെണ്‍കുട്ടിയും രക്ഷിതാക്കളും. തന്റെ അച്ഛനും അമ്മയും തന്നെ ചുംബിക്കാറുണ്ടെന്നും അതുപോലെതന്നെയാണ് ഇതുമെന്നും കുട്ടി പറഞ്ഞു.
സിനിമയിലൂടെ ആയിരുന്നില്ല ശ്രീദേവി അഭിനയ രംഗത്തേക്ക് എത്തിയത് ; ഓര്‍മകള്‍ പങ്കുവെച്ച് കെപിഎസി ലളിത
വോയ്സ് ഇന്ത്യ കിഡ് എന്ന റിയാലിറ്റി ഷോയിലെ ഹോളി ആഘോഷങ്ങള്‍ ക്കിടെയായിരുന്നു സംഭവം. പരിപാടിയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് പാപ്പോണ്‍. കുട്ടിയുടെ മുഖത്ത് ചായം തേച്ച് ചുംബിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പാപ്പോണിനെതിരേ സുപ്രീംകോടതി അഭിഭാഷകന്‍ റുണ ഭുയന്‍ പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് പോക്സോ നിയമപ്രകാരം ഗായകനെതിരേ കേസ് എടുത്തിരുന്നു. പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേര്‍ പാപ്പോണ്‍ ക്ഷമ പറയണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഈ സമയത്താണ് ഗായകനെ പിന്തുണച്ച് ഷോയിലെ മറ്റ് മത്സരാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും രംഗത്തെത്തിയത്.
രക്ഷിതാക്കള്‍ എല്ലാവരും കൂടിയുള്ള ഹോളി സ്പെഷ്യല്‍ എപ്പോസോഡായിരുന്നു അത്. പാപ്പോണ്‍ സാര്‍ തെറ്റൊന്നും ചെയ്തില്ലെന്നും ഒരു കുട്ടിയെ പോലെ തന്നെ ചുംബിക്കുക മാത്രമാണ് ചെയ്തതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഷോയിലെ മറ്റ് വിധികര്‍ത്താവായ ഗായകന്‍ ഷാന്‍, പാപ്പോണിന് പിന്തുണയുമായി രംഗത്തെത്തി. സംഗീതജ്ഞനായ സുബീന്‍ ഗാര്‍ഗയും പാപ്പോണിനെ അനുകൂലിച്ചു.
Post Your Comments