മലയാളത്തിലെ ഒരു സൂപ്പര്‍താരം അങ്ങനെ പറഞ്ഞപ്പോള്‍ ശരിക്കും അതിശയിച്ചു; ഷക്കീല

മറ്റുള്ള ഭാഷകള്‍വെച്ചു നോക്കുമ്പോള്‍ ചെറുതാണെങ്കിലും എനിക്ക് അവസരങ്ങള്‍ തന്നത് മലയാളമാണെന്ന് നടി ഷക്കീല പറയുന്നു. മലയാളത്തിലെ മികച്ച നടന്മാര്‍ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവവും ഷക്കീല പങ്കുവെച്ചു.

1998 ഇറങ്ങിയ ‘മറുമലര്‍ച്ചി’ എന്ന തമിഴ് ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. അന്ന് വളരെ ദൂരത്ത്‌ നിന്നാണ് മമ്മൂട്ടിയെ കണ്ടത്. പിന്നീട് ‘ചോട്ടാമുംബൈ’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പവും അഭിനയിച്ചു. ചിത്രത്തിന്‍റെ ലൊക്കേഷനില്‍വെച്ച് മോഹന്‍ലാല്‍ എന്നോട് പറഞ്ഞു “ഞങ്ങളെല്ലാം ഷക്കീല ഫാന്‍സാണെന്ന്”.

അപ്പോള്‍ ഞാന്‍ ചോദിച്ചു ‘ഇത് ഏതെങ്കിലും പത്രക്കാര്‍ കേട്ടാല്‍ വിവാദമാകില്ലേ?’ എന്ന് .ഒരു ചിരി മാത്രമാണ് മോഹന്‍ലാല്‍ മറുപടിയായി നല്‍കിയത്. പൃഥിരാജിനൊപ്പം അഭിനയിച്ചത് ‘തേജാഭായ് & ഫാമിലി’യിലാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ശക്തമായ ഉത്തരമാണ് പൃഥിരാജെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.

Share
Leave a Comment