ഷങ്കര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 2.0 അണിയറയില്‍ ഒരുങ്ങുകയാണ്. 400 കോടി രൂപ ബഡ്ജറ്റില്‍ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയാണ്. അക്ഷയ് കുമാര്‍ വില്ലനായെത്തുന്ന സിനിമയില്‍ ആമി
ജാക്സണാണ് നായിക. എന്തിരന് 2 വിന്റെ മുതല്‍മുടക്കിനെ മറികടക്കുന്ന സിനിമ വരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രാമായണത്തെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ഒരു ബഹുഭാഷ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ലക്നൌവില് തുടങ്ങി. പ്രശസ്ത തെലുഗു സിനിമ നിര്‍മാതാവ് അല്ലു അരവിന്ദിന്റെ നേതൃത്വത്തിലുള്ള സംഘം 500 കോടിയിലേറെ രൂപ ചിലവിലാണ് ഭാരതത്തിന്റെ ഇതിഹാസ കാവ്യം അഭ്രപാളികളില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്.ഹിന്ദി, തമിഴ്, തെലുഗു ഭാഷകളില്‍ സിനിമ പുറത്തിറങ്ങും. രാം ചരന് തേജ, അല്ലു അര്ജുന് എന്നിങ്ങനെ വിവിധ ഭാഷകളിലെ സൂപ്പര്‍താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മുംബൈ, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലായി നടക്കും.
Post Your Comments