ആൾക്കൂട്ടത്തിന്റെ ക്രൂരതയ്ക്ക് ഇരയായ ആദിവാസി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ഉയരുമ്പോൾ.കാലത്തിന് മുമ്പേ സഞ്ചരിച്ച ഒരു മലയാള സിനിമയെ ഓർമിക്കേണ്ടിവരും.മധുവിന്റെ മരണത്തോടൊപ്പം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാതിരാക്കാലം എന്ന സിനിമയും ഇതേപ്രമേയമാണ് ചർച്ച ചെയ്യുന്നത്. പ്രിയനന്ദനൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്ന കലേഷ് കണ്ണാട്ട് ആണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
കലേഷ് കണ്ണാട്ടിന്റെ കുറിപ്പ്–
‘പാതിരകാലം ഇന്നലെ തിയ്യേറ്ററുകളിൽ എത്തി. ഇന്നലത്തെ പ്രധാന വാർത്ത മധു എന്ന ആദിവാസിയെ ജനക്കൂട്ടം തല്ലിക്കൊന്നു എന്നാണ്. പാതിരകാലം അത് മുമ്പേ പ്രവചിച്ചിരുന്നു എന്ന് ലജ്ജയോടെ പറയട്ടെ. മലയാളിയുടെ അടിസ്ഥാന യാഥാർത്ഥ്യം എന്തെന്ന് പച്ചയ്ക്ക് പറയാനാണ് “പാതിരകാലം” ശ്രമിച്ചത്. ഈ അടിസ്ഥാന യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നിത്തോളം മധു സംഭവങ്ങൾ ആവർത്തിക്കും എന്നതാണ് സത്യം.കൊലയ്ക്ക് ശേഷം കരച്ചിൽ എന്ന അനുഷ്ഠാനം നമ്മളും
നമ്മുടെ രാഷ്ട്രീയ യാഥാർത്ഥ്യവും കാലവുമായി പുലബന്ധമില്ലാത്ത കുറേ സ്വപ്നങ്ങൾ വിറ്റഴിക്കുന്ന സിനിമകൾ ഹിറ്റും സൂപ്പർഹിറ്റും ആകുമ്പോൾ ഇത്തരം സിനിമകൾ പരാജയപ്പെടാൻ പാടില്ല. ഫേസ് ബുക്കിലെ പിന്തുണ ഭൗതികശക്തിയാകണമെങ്കിൽ അത് തിയേറ്ററുകളിൽ പ്രതിഫലിക്കണം. അതു കൊണ്ട് നല്ല സിനിമയെ സ്നേഹിയ്ക്കുന്ന എല്ലാവരുടെയും പിന്തുണ തിയ്യേറ്ററുകളിൽ പ്രതീക്ഷിക്കുന്നു. വലിയ പരസ്യങ്ങൾക്കോ പ്രചാരണ കോലാഹലങ്ങൾക്കോ വേണ്ട സാമ്പത്തിക ശക്തി ഇല്ലാത്തത് കൊണ്ട് നേരിട്ടുള്ള അഭ്യർത്ഥനയും അതിന് നല്ല സിനിമയെ സ്നേഹിക്കുന്നവർ കൊടുക്കുന്ന പ്രചരണവും മാത്രമാണ് ആശ്രയം. “പാതിരകാല “ത്തെ തിയറ്ററുകളിൽ പിന്തുണയ്ക്കുക.’–കലേഷ് പറഞ്ഞു.
പ്രിയനന്ദനന്‍ തന്നെ കഥയെഴുതിയ ചിത്രത്തിന്റെ തിരക്കഥ പി.എന്‍ ഗോപീകൃഷ്ണനാണ്. മൈഥിലിയാണ് നായിക. കലേഷ് കണ്ണാട്ട്, ശ്രീജിത്ത് രവി, വിജയന്‍ കാരന്തൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശ്വഘോഷനാണ് ഛായാഗ്രഹണം.
Post Your Comments