GeneralNEWS

ഊണും ഉറക്കവും കുളിയും ഉപേക്ഷിച്ച് മൂന്ന്‍ ദിവസം കൊണ്ട് ലോഹിതദാസ് കിരീടത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കി; ആ വാശിയ്ക്ക് പിന്നിലെ കഥ ഇങ്ങനെ!

ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് കിരീടം. 1989-ല്‍ പുറത്തിറങ്ങിയ കിരീടം മോഹന്‍ലാലിന്‍റെ സിനിമ ജീവിതത്തിലും ഏറെ മാറ്റം കൊണ്ടുവന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു. സിബി മലയില്‍- ലോഹി കൂട്ടുകെട്ടില്‍ പിറന്ന ഈ ലാല്‍ ചിത്രത്തിന് ദേശീയതലത്തില്‍വരെ ശ്രദ്ധ നേടിയെടുക്കാന്‍ കഴിഞ്ഞു. ലോഹിതദാസിന്റെ സിനിമ ജീവിതത്തിനിടെയില്‍ ആദ്ദേഹം ഏറ്റവും കുറച്ചു സമയംകൊണ്ട് എഴുതി തീര്‍ത്ത തിരക്കഥ  കിരീടം സിനിമയുടെതാണ്. ഊണും ഉറക്കവും ഇല്ലാതെ മൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് ലോഹിതദാസ് കിരീടം എന്ന ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.

ലോഹി കിരീടം എഴുത്ത് തുടങ്ങിയതിന്റെ നാലാം ദിവസമായിരുന്നു സിനിമയുടെ സംവിധായകനായ സിബി മലയിലിന്റെ വിവാഹം. ചിത്രത്തിന്‍റെ എഴുത്ത് മുടങ്ങും എന്നുള്ളതിനാല്‍ ലോഹിയോട് കല്യാണത്തില്‍ പങ്കെടുക്കരുതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നേരത്തെ ലോഹിയോട് പറഞ്ഞിരുന്നു . ഇത് കേട്ടതും ലോഹിതദാസിന് വാശികയറി. ഊണും ഉറക്കവും കുളിയും ഒന്നുമില്ലാതെ ലോഹിതദാസ് ഒരേയിരിപ്പ് ഇരുന്നു എഴുതി. മൂന്ന് ദിവസംകൊണ്ട് സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കി നിര്‍മ്മാതാക്കളുടെ കയ്യില്‍കൊടുത്തിട്ട് ലോഹി പ്രിയ ചങ്ങാതി സിബിമലയിലിന്റെ കല്യാണത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button