നടി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അമിതാബ് ബച്ചന്‍ ഉള്‍പ്പടെയുള്ള പല പ്രമുഖ താരങ്ങള്‍ക്കും ശ്രീദേവിയുടെ വിയോഗവാര്‍ത്ത വിശ്വസിക്കാനായിട്ടില്ല.
മൂത്ത മകള്‍ ജാന്‍വിയുടെ സിനിമാ പ്രവേശനത്തിന് കാത്തുനില്‍ക്കാതെയായിരുന്നു ശ്രീദേവിയുടെ മടക്കം. ശ്രീദേവിയും മകള്‍ ജാന്‍വിയും അടുത്തിടെ ലാക്മി ഫാഷന്‍ വീക്കില്‍ പങ്കെടുത്തിരുന്നു, ഷോയ്ക്കിടെ ജാന്‍വി അസ്വസ്ഥത പ്രകടിപ്പിച്ചത് വീഡിയോയില്‍ വ്യക്തമായിരുന്നു പിന്നീടു അമ്മയുടെ ഉത്തരവാദിത്വം എന്ന പോലെ ശ്രീദേവി മകളെ ശ്വാസിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. മകളെ ബോളിവുഡിലെ നായികയായി കാണാന്‍ കൊതിച്ച ശ്രീദേവി ജാന്‍വിയുടെ എല്ലാ കാര്യങ്ങളിലും കൃത്യമായി ഇടപെടുമായിരുന്നു. എല്ലാ സുരക്ഷിതത്ത്വടെയും പെണ്‍മക്കളെ വളര്‍ത്തിയിരുന്ന ശ്രീദേവി രണ്ടു പെണ്‍മക്കളുടെ ഭാവിയെക്കുറിച്ചും വലിയ രീതിയിലുള്ള സ്വപ്നങ്ങളാണ് കണ്ടിരുന്നത്. തന്റെ ഭാര്‍ത്താവിനെയും മക്കളെയും ഏറെ സ്നേഹിച്ച ശ്രീദേവി വ്യക്തിജീവിതത്തിലും പലര്‍ക്കും മാതൃകയായിരുന്നു. നിര്‍മ്മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്ത ശ്രീദേവിയ്ക്ക് ജാന്‍വി കൂടാതെ മറ്റൊരു മകള്‍ കൂടിയുണ്ട്.
Post Your Comments