മലയാളത്തില്‍ അധികം സിനിമയൊന്നും ചെയ്തിട്ടില്ലെങ്കിലും കേരളവും മലയാള സിനിമയും ശ്രീദേവിക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. കുമാര സംഭവത്തില്‍ ബാലതാരമായെത്തി മലയാളികളുടെ മനം കവര്‍ന്ന ശ്രീദേവി പിന്നീട് നായികയായും ഒരു പിടി നല്ല സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചു. കമല്‍ ഹാസനായിരുന്നു കൂടുതല്‍ സിനിമകളിലും അവരുടെ നായകനായി അഭിനയിച്ചത്. ആ ജോഡി ഹിറ്റായതോടെ ഇരുവര്‍ക്കും തമിഴ്, തെലുഗു ഭാഷകളില്‍ അനവധി അവസരങ്ങള്‍ ലഭിച്ചു. 23 സിനിമകളിലാണ് കമലും ശ്രീദേവിയും ഒന്നിച്ചഭിനയിച്ചത്. പിന്നീട് ഹിന്ദിയില്‍ ഉള്‍പ്പടെ കൈ നിറയെ സിനിമകള്‍ കിട്ടിയപ്പോള്‍ ശ്രീദേവിയെ മലയാളത്തിന് നഷ്ടപ്പെട്ടു. എങ്കിലും ഒരിക്കല്‍ കൂടി മലയാള സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹം അവര്‍ പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. ഏറെ തിരക്കുകള്‍ക്കിടയിലും ഭരതന് സംവിധാനം ചെയ്ത ദേവരാഗം ചെയ്യാന്‍ അവര്‍ സമയം കണ്ടെത്തിയത് മലയാളത്തിനോടുള്ള പ്രത്യേക താല്പര്യം കൊണ്ട് മാത്രമാണ്. ഇന്നലെ ആകസ്മികമായി വിട വാങ്ങിയ ശ്രീദേവിക്ക് അശ്രുപൂജയുമായി എത്തുകയാണ് മലയാള സിനിമ ലോകം.
കാലങ്ങളോളം ശ്രീദേവി ഓര്‍മിക്കപ്പെടുമെന്ന് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അനുസ്മരിച്ചു. ശ്രീദേവിയുടെ വിയോഗത്തില്‍ മോഹന്‍ലാലും അനുശോചനം രേഖപ്പെടുത്തി.
ശ്രീദേവിയുടെ വിയോഗത്തില്‍ നിവിന്‍ പോളി നടുക്കം രേഖപ്പെടുത്തി. അഭിനയത്തിലും സൌന്ദര്യത്തിലും പകരം വയ്ക്കാനാവാത്ത പ്രതിഭയായിരുന്നു അവരെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീദേവിയുടെ തമിഴ് സിനിമയിലെ സ്ഥിരം നായകരായിരുന്ന രജനികാന്തും കമല്‍ ഹാസനും മുന്‍കാല നായികയുടെ നിര്യാണത്തില്‍ നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ടീനേജ് കാലഘട്ടം മുതലുള്ള ശ്രീദേവിയുടെ കലാരംഗത്തെ വളര്‍ച്ചക്ക് താന്‍ സാക്ഷിയായിരുന്നു എന്ന് അനുസ്മരിച്ച കമല്‍ അവരുടെ കുസൃതികള്‍ എക്കാലവും തന്നെ വേട്ടയാടും എന്നും പറഞ്ഞു. ശ്രീദേവിയുടെ മരണത്തോടെ തന്റെ പ്രിയ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് രജനികാന്ത് പറഞ്ഞു.
Have witnessed Sridevi’s life from an adolescent teenager to the magnificeint lady she became. Her stardom was well deserved. Many happy moments with her flash through my mind including the last time I met her. Sadma’s lullaby haunts me now. We’ll miss her
— Kamal Haasan (@ikamalhaasan) February 25, 2018
I’m shocked and very disturbed. I’ve lost a dear friend and the industry has lost a true legend. My heart goes out to her family and friends. I feel the pain with them #RIPSridev … you will be missed.
— Rajinikanth (@superstarrajini) February 25, 2018
Post Your Comments