താരങ്ങളെപ്പോലെ സിനിമാ ലൊക്കേഷനുകളിലെ മറ്റൊരു ഹീറോയാണ് കാരവന്‍.
നടിയും നടനുമടക്കം സിനിമയിലെ പ്രമുഖരെല്ലാം ഇന്ന് കാരവന്‍ ഉപയോഗിക്കുന്നുണ്ട്. മലയാള സിനിമയിലെ ആദ്യ കാരവനെ കുറിച്ചാണ് ഇനി പറഞ്ഞു വരുന്നത്. ഭദ്രന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ‘ഉടയോന്‍’. ‘ഉടയോന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി താല്‍ക്കാലികമായി സജ്ജീകരിച്ച കാരവനിനെക്കുറിച്ച് ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു മുന്‍പൊരിക്കല്‍ മാതൃഭൂമിവാരികയില്‍ പറഞ്ഞതിങ്ങനെ
“ഉടയോന്‍ എന്ന ചിത്രത്തിനു വേണ്ടി മിലിട്ടറിയില്‍ നിന്ന് ഒരു ജീപ്പ് കുറഞ്ഞ വിലയ്ക്ക് ലേലത്തില്‍ വാങ്ങി. അതിന്റെ പെട്രോള്‍ ടാങ്ക് പൊളിഞ്ഞതായിരുന്നു. കാനില്‍ പെട്രോള്‍ ശേഖരിച്ച് അതില്‍ നിന്ന് ട്യൂബ് ഘടിപ്പിച്ചാണ് ജീപ്പ് ഓടിച്ചത്. ഇടയ്ക്ക് നിന്നു പോകുമ്പോള്‍ റിപ്പയര്‍ ചെയ്യാന്‍ വര്‍ക്ക്‌ഷോപ്പിലേക്ക് കയറ്റും. ഒരിക്കല്‍ പൊള്ളാച്ചിയില്‍ നിന്ന് ഓടിച്ച് വരുമ്പോള്‍ അതില്‍ തീപിടിച്ചു. ഓടിച്ചയാള്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അപ്പോള്‍ തന്നെ തീ കെടുത്താന്‍ പറ്റിയതിനാല്‍ ജീപ്പ് വീണ്ടെടുക്കാന്‍ കഴിഞ്ഞു. ജീപ്പിന്റെ സ്ഥിരം പ്രശ്‌നങ്ങള്‍ കാരണം പലപ്പോഴും ചിത്രീകരണം തടസപ്പെട്ടുകൊണ്ടിരുന്നു.
പൊള്ളാച്ചിയിലെ ചുട്ടുപൊളളുന്ന ചൂടില്‍ മോഹന്‍ലാല്‍ പ്രത്യേകതയുള്ള മേക്കപ്പ് അണിഞ്ഞ് കൂടുതല്‍ സമയമിരുന്നാല്‍ വിയര്‍ക്കും. അപ്പോള്‍ ഒട്ടിച്ച ലേട്ടെക്‌സ് പാളികള്‍ ഓരോന്നായി ഇളകി വരും. പിന്നീട് അതു ശരിയാക്കാന്‍ ആദ്യം തൊട്ടു മേക്കപ്പ് വീണ്ടും ചെയ്യേണ്ടിവരും. വിയര്‍ക്കാതിരിക്കാനായി ടെമ്പോ വാനില്‍ സീറ്റുകള്‍ ഇളക്കി ഒരു മേക്കപ്പ് മുറിയുണ്ടാക്കിയെടുത്തു. അതില്‍ എ.സിയും ഫിറ്റ് ചെയ്തു. ആ റൂമിനകത്ത് വിശ്രമിക്കാനും ബാത്ത്‌റൂം സൗകര്യങ്ങളും ഒരുക്കി. ഇതാണ് മലയാള സിനിമയിലെ ആദ്യ കാരവന്‍. മേക്കപ്പ് സംരക്ഷണത്തിനായി മാത്രമാണ് ഇത്രയും സൗകര്യം ഒരുക്കിയത്. ഇപ്പോഴത് താരങ്ങള്‍ക്കും സംവിധായകര്‍ക്കും വിശ്രമിക്കാനുള്ള ഇടമായി ഒരു കാരവന്‍ സംസ്‌കാരം തന്നെ ഉടലെടുത്തു.
Post Your Comments