BollywoodCinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ബോണി കപൂറിന്റെ ആദ്യ ഭാര്യയുടെയും ശ്രീദേവിയുടെയും മരണത്തില്‍ ഒരു ബന്ധമുണ്ട്!

ബോളിവുഡിലെ താര സുന്ദരി ശ്രീദേവിയുടെ മരണം ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. തെന്നിന്ത്യന്‍ സിനിമയില്‍ ബാലതാരമായി എത്തിയ ശ്രീദേവി ബോളിവുഡ് അടക്കമുള്ള സിനിമ മേഖലയില്‍ റാണിപട്ടം സ്വന്തമാക്കി. ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായി തുടങ്ങിയതായിരുന്നു താരം. അതിനിടയിലാണ് അപ്രതീക്ഷിത വിരുന്നുകാരനായി മരണം കടന്നെത്തിയത്.

ശനിയാഴ്ച രാത്രി ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ താരം ഹൃദയാഘാതത്തിലാണ് അന്തരിച്ചത്. മരണവാര്‍ത്ത വന്നതോടെ ആരാധകരും ബോളിവുഡ് താരങ്ങളും നിരാശരായി. നിര്‍മ്മാതാവ് ബോണി കപൂര്‍ അനു ശ്രീദേവിയുടെ ഭര്‍ത്താവ്. ബോണിയുടെ ആദ്യ ഭാര്യ മോന കപൂര്‍ ആയിരുന്നു. നടൻ അർജുൻ കപൂറും അൻഷുമയും ആ ബന്ധത്തില്‍ ഉള്ള കുട്ടികളാണ്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതിനു ശേഷമാണ് ബോണി ശ്രീദേവിയെ വിവാഹം ചെയ്തത്.

mona-and-sridevi

ശ്രീദേവിയും ജയ പ്രദയും തമ്മിലുള്ള പ്രശ്നത്തിനു പിന്നിലെ കാരണം!

1996 ജൂൺ രണ്ടിനാണ് ശ്രീദേവി ബോണി കപൂറിനെയാണ് വിവാഹം ചെയ്തത്. ഇരുവര്‍ക്കും ജാന്‍വി എന്നൊരു മകളുണ്ട്. ബോണിയുടെ ആദ്യ ഭാര്യയുടെയും ശ്രീദേവിയുടെയും മരണത്തില്‍ ചില സാമ്യതകളുണ്ട്. ഇരുവരും മക്കളുടെ അരങ്ങേറ്റം എന്ന വലിയ സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് യാത്രയായത്.

2012 മാർച്ച് 25നാണ് മോന കപൂര്‍ അന്തരിച്ചത്. ഈ സമയത്ത് അർജുന്റെ ആദ്യ ചിത്രം അണിയറയില്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍ മകന്റെ ആദ്യ ചിത്രമായ ഇഷാഖസാദേവ് കാണാന്‍ മോനയ്ക്ക് ഭാഗ്യമുണ്ടായില്ല. അതെ വിധിയാണ് ശ്രീദേവിയ്ക്കും ഉണ്ടായിരിക്കുന്നത്. തന്റെ മകൾ ജൻവി കപൂറിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ധഡക്കിനും വേണ്ടി ശ്രീദേവി കാത്തിരിക്കുകയാണ്. സംവിധായകൻ കരൺ ജോഹറുമൊത്ത് നിർമിക്കുന്ന ചിത്രം അണിയറയില്‍ പുരോഗമിക്കുകയാണ്. 

a-sad-connection-fate-between-boney-kapoor-first-wife-mona

’11 മണിക്ക് ശേഷം മാത്രമല്ല എല്ലാ സമയവും സെക്സ് ഉണ്ടാകാറുണ്ട് ‘; കാജൽ അഗർവാൾ

ചാന്ദ്നി, മിസ്റ്റർ ഇന്ത്യ, മാവാളി, തോഫാ തുടങ്ങിയ വൻഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച ശ്രീദേവി നാല് പതിറ്റാണ്ട് നീണ്ടുനിന്ന അഭിനയ ജീവിതത്തിനു വിടപറഞ്ഞു. സിനിമാ വ്യവസായത്തിന് നൽകിയ സേവനങ്ങൾക്കായി ഇന്ത്യയുടെ നാലാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button