ഐഎസ്എല്‍ മത്സരവേദിയിലും താരമായി മാറുകയാണ് ഒറ്റ ഗാനത്തിലൂടെ പോപ്പുലറായ നായിക പ്രിയ വാര്യര്‍.കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന കേരള ബ്ലാസ്റ്റെഴ്സ് -ചെന്നൈന് എഫ്സി മത്സരം കാണാന്‍ പ്രിയയും എത്തിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഇരുന്ന വിവിഐ.പി സീറ്റില്‍ ഇരുന്നാണ് പ്രിയയും കളി വീക്ഷിച്ചത് പ്രിയയ്ക്കൊപ്പം അഡാറ് ലവിലെ നായകനായ റോഷനും മറ്റൊരുകുട്ടിയും ഉണ്ടായിരുന്നു.സച്ചിനൊപ്പം ഇരിക്കുന്നതിന്റെ വീഡിയോയും ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു,
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഐഎസ്എല്‍ അധികൃതര്‍ എന്ത് അടിസ്ഥാനത്തിലാണ് പ്രിയയ്ക്ക് വിവിഐപി ടിക്കറ്റ് നല്‍കിയതെന്നും, ഇന്ത്യക്ക് വേണ്ടി കളിച്ച ഐ,എം വിജയനെപ്പോലെയുള്ളവരെയാണ് അവിടെ ഇരുത്തേണ്ടതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതിഷേധം. ഐഎം വിജയനെപ്പോലെയുള്ള പ്രതിഭാശാലികള്‍ക്ക് ഗ്യാലറി ടിക്കറ്റ് നല്കിയ ഐ,എസ്.എല്‍ അധികൃതര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ആരോപണമാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ഐ.എസ്.എല്‍ അരങ്ങേറിയപ്പോള്‍ സംഘാടകര്‍ ഐഎം വിജയനെ വേണ്ടവിധത്തില്‍ പരിഗണിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.
Post Your Comments