സംവിധായകന്‍ കെ.പി പാര്‍ത്ഥസാരഥി അന്തരിച്ചു

പ്രമുഖ നടനും സിനിമ – സീരിയല്‍ സംവിധായകനും തിരക്കഥകൃത്തുമായ കെ.പി പാര്‍ത്ഥസാരഥി അന്തരിച്ചു. 53 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ 12 മണിക്ക് ശവസംസ്ക്കാരം പുവ്വാട്ട് പറമ്പ് പെരുമണ്ണ റോഡിലുള്ള വീട്ടുവളപ്പില്‍ നടക്കും.

‘യാചനം’ അടക്കമുള്ള നിരവധി ഹ്രസ്വചിത്രങ്ങളും സീരിയലുകളും പാര്‍ത്ഥസാരഥി സംവിധാനം ചെയ്തിട്ടുണ്ട്. വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്‍റര്‍ ആന്‍റ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.

Share
Leave a Comment