
ആദിയുടെ മികച്ച വിജയം പ്രണവ് മോഹന്‍ലാലിന്റെ താരമൂല്യം ഉയര്‍ത്തുന്നുണ്ടെങ്കിലും പ്രണവ് അടുത്ത സിനിമ ഉടനെ ചെയ്യുന്നില്ലെന്നാണ് സൂചന. ആദിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികളില്‍ മുഖം തിരിക്കരുതെന്നു മോഹന്‍ലാല്‍ പറഞ്ഞിരുന്നുവെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ പ്രൊമോഷന് പരിപാടികളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്താന്‍ കഴിയുമോ? എന്നായിരുന്നു പ്രണവിന്റെ ചോദ്യം, ഏതയാലും കാര്യങ്ങള്‍ പ്രണവിന്റെ ഇഷ്ടത്തിനായി വിട്ടുകൊടുത്തിരിക്കുകയാണ് മോഹന്‍ലാല്‍. ആദിയ്ക്ക് ശേഷം വേഗത്തില്‍ ഒരു സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് നേരത്തെ തന്നെ പ്രണവ് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ആദി ഇറങ്ങിയ ശേഷമുള്ള പ്രതികരണത്തെ കുറിച്ച് പ്രണവ് ചോദിച്ചിട്ടില്ലെന്നും . അങ്ങോട്ട് വിളിച്ചറിയിക്കാം എന്ന് വെച്ചാല്‍ ഫോണ്‍ പരിധിക്ക് പുറത്താണെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ പറയുന്നു. ആദിയുടെ റിലീസ് സമയം പ്രണവ് ഹിമാലയത്തിലേക്ക് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായിരുന്നു.
Post Your Comments