സംസാരിക്കുമ്പോള്‍ അക്ഷരത്തെറ്റ് വരുന്നത് സ്വാഭാവികമാണ്. പണ്ടൊരിക്കല്‍ ഒരു സിനിമാ സെറ്റില്‍ വച്ച് മമ്മൂട്ടിക്കും സംഭവിച്ചു അങ്ങനെയൊരു അബദ്ധം. സാക്ഷിയായ ശ്രീനിവാസന് ഒട്ടും മടിച്ചില്ല, അത് സമര്‍ഥമായി മുതലെടുത്തു. ആ കഥ ഇതാ,
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത അര്‍ഥം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് പ്രസ്തുത സംഭവം നടക്കുന്നത്. സിനിമയിലെ അഭിനേതാക്കളായ മമ്മൂട്ടി, മുരളി, ശ്രീനിവാസന് എന്നിവര്‍ അന്നും പതിവ് പോലെ നേരമ്പോക്കുകളുമായി ഒത്തുകൂടി. കുളിക്കാന്‍ ഉപയോഗിക്കുന്ന എണ്ണയായിരുന്നു അന്നത്തെ ചര്‍ച്ചാ വിഷയം.
ഞാന്‍ നല്ല നാട്ടുമരുന്നുകള്‍ ചേര്‍ത്ത് ചൂടാക്കിയ എണ്ണയാണ് തലയില്‍ തേക്കാന്‍ ഉപയോഗിക്കുന്നത് : മുരളി പറഞ്ഞു. മമ്മൂട്ടിയുടെ മറുപടി ഒട്ടും താമസിച്ചില്ല.
ഞാന്‍ ഭാര്യയെ കാച്ചിയ എണ്ണയാണ് കുളിക്കാനുപയോഗിക്കുന്നത്. : അദ്ദേഹം പറഞ്ഞു. ഭാര്യ കാച്ചിയത് എന്നാണ് പറയാന്‍ വന്നതെങ്കിലും അക്ഷരം മാറിയപ്പോള്‍ ഭാര്യയെ കാച്ചിയത് എന്നായിപ്പോയി. മമ്മൂട്ടി വീണ്ടും എന്തെങ്കിലും പറയുന്നതിന് മുമ്പേ ശ്രീനിവാസന് എഴുന്നേറ്റ് അദ്ദേഹത്തെ താണുവണങ്ങിക്കൊണ്ട് പറഞ്ഞു,
സമ്മതിച്ചു, അക്ഷരത്തെറ്റിനുള്ള രാജാവിനുള്ള കിരീടം അങ്ങേക്ക് തന്നെ.
മമ്മൂട്ടിക്ക് ചമ്മലായി.
സംഭവിച്ച കാര്യം ദയവായി ആരോടും പറയരുത്. അദ്ദേഹം അപേക്ഷിച്ചു. ശ്രീനിവാസന് സമ്മതിച്ചു. മമ്മൂട്ടിക്ക് ആശ്വാസമായി. മൂന്നു പേരൊഴിച്ച് ആരും ഇതറിഞ്ഞിട്ടില്ല.
അന്ന് രാത്രി ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കുമ്പോള്‍ മമ്മൂട്ടിക്ക് ഒരു ഫോണ്‍ വന്നു. നോക്കിയപ്പോള്‍ മറുവശത്ത് മോഹന്‍ലാലാണ്.
എന്തോ കിരീടം കിട്ടിയെന്നറിഞ്ഞു, അഭിനന്ദനങ്ങള്‍.
ലാല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. നടന്നതെല്ലാം ശ്രീനി നാട്ടില്‍ പാട്ടാക്കിയിരിക്കുകയാണെന്ന് മമ്മൂട്ടിക്ക് മനസിലായി. ഇക്കാര്യം വേറെയാരും അറിയരുത്. ശ്രീനിവാസനോട് നടത്തിയത് പോലൊരു അഭ്യര്‍ത്ഥന മമ്മൂട്ടി മോഹന്‍ലാലിനോടും നടത്തി. ലാല്‍ സമ്മതിച്ചെങ്കിലും മമ്മൂട്ടിയെ അക്ഷര പിശാച് പിടികൂടിയ കഥ അതിനകം അറിയേണ്ടവരെല്ലാം അറിഞ്ഞു കഴിഞ്ഞിരുന്നു.
Post Your Comments