Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ഈ നടന്റെ വളർച്ച അതിശയിപ്പിക്കുന്നു; സത്യന്‍ അന്തിക്കാട്

മലയാള സിനിമയില്‍ യുവ താരനിരയില്‍ മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധികപ്പെടുകയാണ് ജയസൂര്യ. ഈ നടന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ജയസൂര്യയുടെ പുതിയ ചിത്രം ക്യാപ്റ്റന്‍ കണ്ടതിനു ശേഷം ഫേസ് ബുക്കില്‍ കുറിച്ച കുറുപ്പിലാണ് സത്യന്‍ അന്തിക്കാട് ഇത് പറയുന്നത്.

അന്തിക്കാടിന്റെ പോസ്റ്റ്‌

അറിവുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. കഥകൾ നമുക്ക് ചുറ്റും തന്നെയുണ്ടെന്ന്. അത് കാണാനുള്ള കണ്ണുണ്ടായാൽ മാത്രം മതി.

‘ക്യാപ്റ്റനി’ലൂടെ പ്രജീഷ് സെൻ അത് വീണ്ടും ഓർമ്മിപ്പിക്കുന്നു. നമ്മുടെ പുതിയ സംവിധായകർ പലർക്കുമുള്ള മനോഹരമായ കയ്യടക്കത്തോടെ.

വി.പി.സത്യൻ മലയാളിക്ക് അപരിചിതനല്ല. പക്ഷേ ‘ക്യാപ്റ്റൻ’ എന്ന സിനിമ കാണുമ്പോഴാണ് സത്യൻ ആരായിരുന്നുവെന്ന് നമ്മൾ മനസ്സിലാക്കുന്നത്. ആ ജീവിതത്തിന് നമ്മുടെ മനസ്സിനകത്തേക്ക് പന്ത് തൊടുക്കാൻ ശക്തിയുണ്ടായിരുന്നുവെന്നറിയുന്നതും.

ജയസൂര്യ എന്ന നടന്റെ വളർച്ച അതിശയിപ്പിക്കുന്നതാണ്. സിനിമയിലുടെനീളം ജയസൂര്യയെയല്ല, വി.പി.സത്യൻ എന്ന കളിക്കാരനെയേ നമ്മൾ കാണുന്നുള്ളൂ. ചലനങ്ങളും നിശ്ശബ്ദമായ നോട്ടങ്ങളും കൊണ്ട് താൻ മികച്ച നടന്മാരുടെ നിരയിൽ തന്നെയെന്ന് ജയസൂര്യ തെളിയിക്കുന്നു. അനു സിതാരയുടെ ഒതുക്കമുള്ള അഭിനയവും എടുത്ത് പറയേണ്ടതാണ്.

ക്യാപ്റ്റന്റെ ശില്പികൾക്ക് മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ !

ഇനി മേലാല്‍ ഇത് ആവര്‍ത്തിക്കരുത്; നടന് താക്കീതുമായി കമല്‍ഹാസന്‍

shortlink

Related Articles

Post Your Comments


Back to top button