മലയാളികളുടെ മനസ്സില്‍ എന്നും നില നില്ക്കുന്ന കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ അതുല്യ കലാകാരനാണ് മനോജ് കെ ജയന്. മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഈ കലാകാരന്റെ സിനിമകള്‍ പരിശോധിക്കുമ്പോള്‍ ചില ചിത്രങ്ങള്‍ എത്തെടുത്തത് ശരിയായില്ലെന്ന് പ്രേക്ഷകന് വരെ ചിന്തിക്കുന്നു. എന്നാല്‍ ആ മോശം കഥാപാത്രങ്ങളെ താന്‍ സ്വീകരിച്ചതിന്റെ കാരണം വ്യക്തമാക്കുകയാണ് നടന്.
പണത്തിന് വേണ്ടി മോശം കഥാപാത്രങ്ങള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് മനോജ് കെ. ജയന് ദി ഹിന്ദുവിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച സമയങ്ങളില്‍ പണം മാത്രം നോക്കി ചില സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവസാനം ആ ചിത്രങ്ങള്‍ കണ്ടുകഴിയുമ്പോള്‍ തന്റെ തീരുമാനം തെറ്റായിരുന്നെന്ന് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
”ഹരിഹരന്, കമല്‍, എംടി ഉള്‍പ്പടെയുള്ള കഴിവുറ്റ സംവിധായകരും തിരക്കഥാകത്തുക്കള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചതാണ് തന്റെ ജീവിതത്തില്‍ വിജയം കൊണ്ടുവന്നത്. 150 ഓളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതില്‍ 10 കഥാപാത്രങ്ങളിലൂടെയാണ് താന്‍ ഇപ്പോഴും അറിയപ്പെടുന്നത്. താരപദവിയുടെ പിന്നാലെ ഒരിക്കലും പോയിട്ടില്ല. അതുകൊണ്ടുതന്നെ 40-45 ചിത്രങ്ങളില്‍ മാത്രമാണ് പ്രധാന കഥാപാത്രങ്ങളെ ചെയ്തിട്ടുള്ളത് ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ഗത്തിലെ കുട്ടന് തമ്പുരാനുംപഴശ്ശിരാജയിലെ തലക്കല്‍ ചന്ദുവുമാണ് ചെയ്തതില്‍ വെച്ച് ഏറ്റവും മികച്ച കഥാപാത്രങ്ങളെന്ന മനോജ് കെ ജയന് പറഞ്ഞു. നവാഗത സംവിധായകന് സന്തോഷ് പെരിങ്ങേത്തിന്റെ ബോണ്‍സായിയാണ് മനോജിന്റെ ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജിന്റെ മൈ സ്റ്റോറിയിലും അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിലാലിലും അഭിനയിക്കുന്നുണ്ട്.
Post Your Comments