CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനത്തെക്കുറിച്ച് നടി ഖുശ്ബു

തെന്നിന്ത്യന്‍ താര സുന്ദരി ഖുശ്ബു തന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനത്തെക്കുറിച്ചും ദിവസത്തെക്കുറിച്ചും വെളിപ്പെടുത്തുന്നു. ഫെബ്രുവരി 22 തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണെന്ന് നടി ഖുശ്ബു പറയുന്നു. തിരക്ക് നിറഞ്ഞ സിനിമാ ഷെഡ്യൂളുകള്‍ക്കിടയില്‍ ജീവിക്കാന്‍ മറന്നപ്പോള്‍ സംവിധായകനും നിര്‍മാതാവുമായ സി. സുന്ദര്‍ തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ ദിവസമാണിതെന്നും ഖുശ്ബു പങ്കുവയ്ക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഖുശ്ബു ഇത് വെളിപ്പെടുത്തിയത്.

khushbu-sundar-c-love-story-wedding

1995 ലായിരുന്നു സുന്ദര്‍ ഖുശ്ബുവിനോട് പ്രണയം തുറന്ന് പറയുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹിതരായി. പ്രണയം നിറഞ്ഞ നീണ്ട 24 വര്‍ഷങ്ങളെക്കുറിച്ച്‌ ഖുശ്ബു പറയുന്നതിങ്ങനെ.. ‘ഇന്ന് ഫെബ്രുവരി 22. 1995ല്‍ ഈ ദിനത്തിലാണ് എന്റെ ഭര്‍ത്താവ് എന്നോടുള്ള പ്രണയം തുറന്ന് പറയുന്നത്. ഇന്ന് ഒരുമിച്ചുള്ള 24 വര്‍ഷങ്ങള്‍ ഞങ്ങള്‍ ആഘോഷിക്കുന്നു. സുന്ദറിന്റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം. സുഖത്തിലും ദുഖത്തിലും ഞങ്ങള്‍ ഒരുമിച്ച്‌ നിന്നു. ഒരുമിച്ച്‌ ജീവിതം കെട്ടിപ്പടുത്തു. ഇന്നും അന്നും എന്നും എന്നെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയതിന് നന്ദി’- ഖുശ്ബു ഫെയ്സ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button