CinemaKollywoodLatest NewsMollywoodMovie GossipsWOODs

താര പുത്രിയുടെ ഈ സ്വഭാവം സെറ്റില്‍ തലവേദനയാകുന്നു!!

സിനിമാ സെറ്റില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ചില താരങ്ങളുണ്ട്. അവരില്‍ ഒരാളായി യുവ നടി കീര്‍ത്തിയും മാറുന്നതായി ഗോസിപ്പ്. തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി മാറിയ നയൻതാരയ്ക്ക് ശേഷം തമിഴകം കീഴടക്കാനൊരുങ്ങുകയാണ് മലയാളി നായിക കീർത്തി സുരേഷ്. നടി മേനകയുടെ മകളായ കീര്‍ത്തി ബാലതാരമായി രംഗത്തെത്തുകയും ഇപ്പോള്‍ താര റാണിയായി മാറുകയും ചെയ്തിരിക്കുകയാണ്.

കീര്‍ത്തിയോട് തൃഷയ്ക്ക് കലിപ്പ് ; സിനിമയിലെ സ്ത്രീ വിരുദ്ധത പറയുന്നവര്‍ ഇതൊക്കെ കാണുന്നുണ്ടോ?

സൂര്യ, വിജയ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികയായ നടിയ്ക്ക് ഇപ്പോള്‍ നിരവധി ചിത്രങ്ങളുണ്ട്. തെലുങ്കിലും താരമായി മാറുന്ന ഈ സമയത്താണ് കീര്‍ത്തിയുടെ മേക്കപ്പിനെ പറ്റി ഗോസിപ്പ് പ്രചരിക്കുന്നത്. ഷൂട്ടിങ് സെറ്റിൽ മേക്കപ്പിനായി നടി കൂടുതൽ സമയം ചെലവഴിക്കുന്നുവെന്നാണ് പരാതി. വളരെ നേരത്തെ സെറ്റിൽ എത്തുന്ന നടി മണിക്കൂറുകൾക്ക് ശേഷമാണ് മേക്കപ്പ് ചെയ്തു വരുന്നത്. സെറ്റിൽ ഉള്ള നിർമാതാക്കളും സംവിധായകരും ഒരുപോലെ കുറ്റപ്പെടുത്തുന്ന ഒരു കാര്യമാണ് ഇത്. തെലുങ്ക് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച സംബന്ധിച്ച വാർത്ത വന്നിരിക്കുന്നത്.

കീര്‍ത്തിയുടെ ഈ സ്വഭാവം കാരണം അണിയറപ്രവര്‍ത്തകര്‍ വളരെ ബുദ്ധിമുട്ടുകയാണെന്നും ആറു പറഞ്ഞിട്ടും താരം ഈ സ്വഭാവത്തിനു മാറ്റം വരുത്തുന്നില്ലെന്നും വിമര്‍ശനം ശക്തമാകുന്നു.

shortlink

Related Articles

Post Your Comments


Back to top button