
ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും വീണ്ടും വിവാദത്തില്‍. ഒരു ടെലിവിഷൻ ചാനലിൽ നടത്തിയ പരിപാടിയിൽ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയ താരങ്ങള്‍ പട്ടിക ജാതിക്കാരേ അപമാനിച്ചുവെന്നു കാട്ടി പൊതു പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ താരങ്ങള്‍ക്കെതിരെ എഫ്ഐആർ സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതിയിൽ അപേക്ഷ. ‘ടൈഗർ സിന്ദ ഹൈ’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ ജാതീയമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചത്. കേസ് ഫെബ്രുവരി 27 ന് പരിഗണിക്കും.
തന്റെ പേര് ടൈഗർ സൈന്ദ ഹെയുടെ പ്രചാരണത്തിനിടെ ഖാൻ ജാതീയമായി അപമാനിക്കുന്ന പദം ഉപയോഗിച്ചുവെന്നാണ് പരാതി. ഈ പദം ഉപയോഗിച്ചപ്പോള്‍ കൂടെ ഉണ്ടായിരുന്ന കത്രീന ചിരിച്ചുവെന്നും അതിനാല്‍ ഇരുവര്‍ക്കുമെതിരെ കേസ് എടുക്കണമെന്നുമാണ് ആവശ്യം. മുന്‍പും ഇത് പോലെജാതീയമായി വിമര്ശിച്ചുവെന്നു കാട്ടി നല്‍കിയ പരാതിയില്‍ നടി ശിൽപ്പാ ഷെട്ടിയ്ക്കെതിരേ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.
തെറ്റാണെന്ന് അറിഞ്ഞുകൊണ്ട്തന്നെ അത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നു; മനോജ് കെ ജയന്‍
Post Your Comments