വെള്ളിത്തിരയില്‍ നായികയായി എത്തുന്ന താരങ്ങള്‍ എല്ലാം സിനിമയില്‍ വിജയിക്കണമെന്നില്ല. ചില നടിമാര്‍ സഹതാരമായി എത്തുകയും നായികയായി മാറി ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യും. അത്തരത്തില്‍ ഒരു നായികയാണ് ഭാവന. തെന്നിന്ത്യയിലെ താര സുന്ദരിയായി മാറിയ ഭാവന വെള്ളിത്തിരയില്‍ എത്തിയത് കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലൂടെയാണ്. ഒരു കൂട്ടും പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ ഒരുക്കിയ ഈ ചിത്രം നടന് രാഘവന്റെ മകന് ജിഷ്ണുവും സംവിധായകന് ഭരതന്റെയും കെ പി എസ് സി ലളിതയുടെയും മകന് സിദ്ധാര്‍ത്ഥും അഭിനയരങ്ങേറ്റം കുറിയ്ക്കുന്നു എന്നത് കൊണ്ട് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഈ ചിത്രത്തില്‍ നായിക രേണുക മേനോന് ആയിരുന്നു. ഭാവന സഹനടിയായാണ് എത്തിയത്.
നമ്മളിലെ പാട്ടുകളെല്ലാം ഹിറ്റായതിനൊപ്പം തന്നെ നായിക രേണുകയും ശ്രദ്ധ നേടിയിരുന്നു. എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പ് തരാം രാക്ഷസീ.., സുഖമാണീ നിലാവ് എന്നീ ഹിറ്റ് ഗാനങ്ങളില്‍ നിറഞ്ഞു നിന്നത് രേണുകയായിരുന്നു. മോഡലിങ് രംഗത്ത് സജീവമായിരുന്ന രേണുകയുടെയും ആദ്യ ചിത്രമാണ് നമ്മള്.
നമ്മള് എന്ന സിനിമ റിലീസ് ചെയ്ത സമയത്ത് രേണുക ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ ചിത്രം തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്തപ്പോള്‍ നായികയായി രേണുക തന്നെ എത്തി. ഫെബ്രുവരം 14 എന്ന ചിത്രവുമായി (നമ്മള് റീമേക്ക്) ട്ടാണ് രേണുക തമിഴ് സിനിമാ ലോകത്ത് എത്തിയത്. തുടര്‍ന്ന് രണ്ട് മൂന്ന് ചിത്രങ്ങള്‍ ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ആര്യയ്ക്കൊപ്പം അഭിനയിച്ച കലാപ കാതല്‍ എന്ന ചിത്രത്തിലൂടെയാണ്. തെലുങ്കിലും ചില ചിത്രങ്ങള്‍ ചെയ്തെങ്കിലും രണ്ടിടത്തും വേണ്ടത്ര വിജയം നേടാന്‍ താരത്തിനു കഴിഞ്ഞില്ല.
എന്നാല്‍ നമ്മളിന്റെ വിജയത്തോടെ മലയാളത്തില്‍ തുടര്‍ച്ചയായി രണ്ട് ചിത്രങ്ങളില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കാനും ഈ തുടക്കകാരിക്ക് സാധിച്ചു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലും മനുഷ്യമൃഗം എന്ന ചിത്രത്തിലും പൃഥ്വിയുടെ നായികയായെങ്കിലും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ രേണുകയ്ക്ക് സാധിച്ചില്ല. അതോടെ സഹതാരമായി നടി മാറി. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ സജീവമല്ല ഈ താരം. 2006 ല്‍ പ്രവാസി സുരാജുമായുള്ള വിവാഹത്തോടെ പൂര്‍ണ്ണമായും സിനിമയില്‍ നിന്നും പിന്മാറിയിരിക്കുകയാണ് നടി. യുഎസ്സില്‍ സ്ഥിരതാമസമാക്കിയ സോഫ്റ്റ് വെയര്‍ എന്‍ജിനിയറാണ് സുരാജ്. വിവാഹ ശേഷം യുഎസ്സില്‍ സ്ഥിരമാക്കിയിരിക്കുകയാണ് താരം.
Post Your Comments