മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് മോഹന്‍ലാല്‍-പ്രിയദര്ശന് ടീം. നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള ഇരുവരുടെയും കൂട്ടുകെട്ടില്‍ അവസാനം പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ഒപ്പം’. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ വലിയൊരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ലാല്‍-പ്രിയന് ടീം. ആദ്യ കാലങ്ങളില്‍ തന്റെ ചിത്രങ്ങള്‍ റിലീസാകുന്നതിനു മുന്‍പ് തന്നെ പ്രേക്ഷകര്‍ അത് സ്വീകരിച്ചിരിക്കും എന്നൊരു ആത്മവിശ്വാസം തനിക്കു ഉണ്ടായിരുന്നുവെന്ന് പ്രിയദര്ശന് പറയുന്നു.
രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളുടെ പരാജയം അപ്രതീക്ഷിതമായിരുന്നു. ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’, ‘മിഥുനം’എന്നീ സിനിമകളുടെ കാര്യത്തില്‍ എന്റെ കാല്ക്കുലേഷന് തെറ്റി. ഈ രണ്ട് ചിത്രങ്ങളും ഓടുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ രണ്ടും പരാജയപ്പെട്ടു.
Post Your Comments