കടവന്ത്ര ചിലവന്നൂര്‍ കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ചുവെന്നു ആരോപിച്ചു ഒരു പൊതുപ്രവര്‍ത്തകന്‍ നടന്‍ ജയസൂര്യയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന കായല്‍ കയ്യേറ്റ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വീട് വരെ പൊളിച്ചുമാറ്റാന്‍ തയ്യാറാണെന്ന് ജയസൂര്യ പറഞ്ഞു. ഒരു ചാനല്‍ പ്രോഗ്രാമിലാണ് ജയസൂര്യ തന്റെ നിലപാട് വ്യക്തമാക്കിയത്.
ജയസൂര്യയുടെ വാക്കുകള്‍ ഇങ്ങനെ..”ഭൂമിയോ കായലോ ഒന്നോ ആരുടെയും കയ്യേറാനുള്ളതല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇരുപത്തിയാറാമത്തെ വയസ്സിലാണ് ഞാന്‍ വീട് വയ്‍ക്കുന്നത്. കായലിനോടും കടലിനോടും പ്രത്യേക ഇഷ്‍ടമുണ്ട്. അവിടെ ഒരു പ്ലോട്ട് കെട്ടിത്തിരിച്ചിട്ടുണ്ട്. ആ പ്ലോട്ട് കെട്ടിത്തിരിച്ചിട്ടതാണ് അന്ന് ഞാന്‍ അയാളുടെ കയ്യില്‍ നിന്ന് വാങ്ങുന്നത്. അന്ന് എന്റെ കയ്യില്‍ അധികം കാശൊന്നുമില്ല. ഒന്നരലക്ഷം പറഞ്ഞിട്ട് ഒന്നേകാലിനാണ് വാങ്ങിക്കുന്നത്. അപ്പോള്‍ കെട്ടിത്തിരിച്ചിട്ടുള്ള പ്ലോട്ടാണ്. ഇതെന്നല്ല, എറണാകുളത്തെ കായല്‍ സൈഡ് അളന്നുനോക്കിക്കോ, എന്തെങ്കിലും ചില വ്യത്യാസങ്ങളുണ്ടാകും. ഗവണ്‍മെന്റ് പറയുകയാണ് അത് പൊളിച്ചുകളയണമെന്ന്, എങ്കില്‍ വീട് വരെ പൊളിച്ചുകളയാന്‍ ഞാന്‍ തയ്യാറാണ്. അവിടെ എനിക്ക് ഒന്നും ചെയ്യാനില്ല. ഞാന്‍ വല്ല ഫ്ലാറ്റിലേക്കോ മറ്റോ മാറാം. എനിക്ക് ആരുടെയും ഒന്നും വേണ്ട”
Post Your Comments