
എം.ടിയുടെ രചനയില്‍ വിഎ ശ്രീകുമാര്‍ മേനോന് ഒരുക്കുന്ന ‘മഹാഭാരതം’ വലിയ ബോക്സോഫീസ് വിജയം ലക്ഷ്യം വയ്ക്കുന്ന സാഹചര്യത്തില്‍ ആഗോളതലത്തിലെ ചില സൂപ്പര്‍ സ്റ്റാഴ്സിനെ ചിത്രത്തിലേക്ക് എത്തിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇപ്പോഴിതാ സൂപ്പര്‍ താരം ജാക്കി ജാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നാണ് പുതിയ വിവരം, എന്നാല്‍ ഇത് സംബന്ധിച്ച ഒദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഹോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക പ്രവര്‍ത്തകരടക്കം വലിയ ഒരു ടെക്നിക്കല്‍ ടീമിനെയാണ് മഹാഭാരതം ചെയ്യാന്‍ നിഗോഗിക്കുന്നത്, ഇന്ത്യന്‍ സിനിമ കാണാന്‍ പോകുന്ന ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും മഹാഭാരതം. അജയ് ദേവ്ഗണ്, മഹേഷ് ബാബു. നഗാര്ജ്ജുന തുടങ്ങിയവരും മഹാഭാരതത്തില്‍ അണിനിരക്കും. ഭീമനായുള്ള മോഹന്‍ലാലിന്റെ വിസ്മയ പ്രകടനത്തിനായി ആരാധകരും ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ്.
Post Your Comments